കോട്ടയത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോട്ടയത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തിടനാട് വെട്ടിക്കുളത്താണ് അപകടമുണ്ടായത്. വെട്ടികുളം സ്വദേശി സിറില്‍ (32) ആണ് മരിച്ചത്. രാവിലെ കാര്‍ തോട്ടില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ ഇതുവഴിയെത്തിയ ബൈക്ക് യാത്രക്കാരാണ് കാര്‍ തോട്ടില്‍ വീണുകിടക്കുന്നത് കണ്ടത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വെള്ളത്തില്‍ മുങ്ങിയ കാറിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.
രാത്രി തിടനാട് ടൗണില്‍ നിന്ന് മടങ്ങുമ്പോള്‍ ഇറക്കത്തില്‍ നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞതായിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.
Content highlights – kottayam, car accident