കഞ്ചാവ് കേസിൽ അഭിഭാഷകൻ അറസ്റ്റിൽ
കഞ്ചാവ് വിൽപ്പന കേസിൽ അഭിഭാഷകൻ പൊലീസ് പിടിയിൽ. തിരുവന്തപുരം ആയുർവേദ കോളജിന് സമീപത്ത് താമസിക്കുന്ന ആശിഷ് പ്രതാപ് നായരാണ് പൊലീസിന്റെ പിടിയിലായത്. ഏതാനും ദിവസങ്ങളായി പൊലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ തമ്പാനൂരിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് വലിയ തോതിൽ കഞ്ചാവ് ശേഖരം പിടികൂടിയിരുന്നു.
തമിഴ്നാട്ടിൽ നിന്ന് കേരളത്തിൽ വിൽപ്പനക്ക് എത്തിച്ച കഞ്ചാവാണ് അന്ന് എക്സൈസ് പരിശോധനയിൽ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്റെ വീട്ടിൽ നിന്നാണ് കഞ്ചാവ് ശേഖരം പിടികൂടിയത്. ഇതിൽ വിശദമായി അന്വേഷണം നടന്നു വരികയായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥർക്ക് സ്ഥലത്ത് നിന്ന് ലഭിച്ച ചില നിർണായക തെളിവുകളാണ് അഭിഭാഷകന്റെ പങ്കിലേക്ക് കാര്യങ്ങൾ എത്തിച്ചത്.വീട്ടിൽ നിന്ന് കഞ്ചാവ് പിടിച്ചതിൽ തനിക്ക് പങ്കില്ലെന്ന് സുഹൃത്തുക്കൾ വഴി ഇയാൾ പൊലീസിൽ പറഞ്ഞുവെങ്കിലും പൊലീസ് ഇയാളുടെ ചലനങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു. വീട്ടിൽ നിന്ന് കഞ്ചാവ് പിടിച്ചതിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. ഇന്നലെ രാവിലെയാണ് പിന്നീട് സ്ഥലത്തെത്തിയത്. സ്ഥലത്തെത്തിയ ഉടനെ തന്നെ ഇയാളെ പൊലലീസ് – എക്സൈസ് സംഘം കസ്റ്റഡിയലെടുത്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടത്തിയത്.
Content Highlights: Advocate arrest on cannabis smuggling