തൃശൂരിൽ എട്ടു വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു
തൃശൂർ ആറ്റൂരിൽ രണ്ടാം ക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു. വണ്ടിപ്പറമ്പിൽ കൂമുള്ളംപറമ്പിൽ ഫൈസലിന്റെ മകൻ മുഹമ്മദ് റിസ്വാൻ (12) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ആയിരുന്നു സംഭവം. മദ്രസയിൽനിന്നും മടങ്ങും വഴി റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം നടന്നത്.
എറണാകുളം-പാലക്കാട് മെമു ട്രെയിൻ തട്ടിയാണ് കുട്ടി മരിച്ചത്. റിസ്വാന്റെ വീട് റെയിൽവേ ട്രാക്കിന് സമീപത്താണ്. ട്രെയിൻ കുറച്ചുദൂരം റിസ്വാനുമായി മുന്നോട്ടു പോയി. സംഭവസ്ഥലത്ത് വച്ചു തന്നെ റിസ്വാൻ മരിച്ചു. മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി അത്താണി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
content highlights – train aacident, thrissur, child died