കൊച്ചിയിൽ എടിഎം തട്ടിപ്പ്; പൊലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി നഗരത്തില്‍ എടിഎം തട്ടിപ്പ്. 11 എടിഎമ്മുകളിൽ നിന്ന് പണം കവർന്നു. എടിഎം മെഷീഷിനില്‍ പ്രത്യേക ഉപകരണം ഘടിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. കളമശ്ശേരി, തൃപ്പൂണിത്തുറ എടിഎമ്മുകളിൽ നിന്ന് 25000 രൂപയോളം തട്ടിയെടുത്തു. കളമശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
എടിഎമ്മുകളിൽ നിന്നും ഓഗസ്റ്റ് 18, 19 തീയതികളിലാണ് പണം നഷ്ടമായത്. ഓരോ ഇടപാടുകാർ എടിഎമ്മിൽ കയറുന്നതിന് മുമ്പ് ഇയാൾ കയറി മെഷീനിലെ പണം വരുന്ന ഭാഗം അടച്ചുവയ്ക്കും. പിന്‍വലിച്ച പണം കിട്ടാതെ ഇടപാടുകാര്‍ മടങ്ങുമ്പോള്‍ തുക കൈക്കലാക്കുന്നതാണ് രീതി.
തട്ടിപ്പിന് പിന്നിൽ ഒരാൾ മാത്രമാണോ അതോ വേറെ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പണം തട്ടിയെടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. ഇത് കേന്ദ്രീകരിച്ച് നിലവിൽ ഒരാളിലേക്കാണ് അന്വേഷണം നീളുന്നത്. കളമശേരിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎമ്മിലാണ് കവര്‍ച്ച നടന്നത്.
ഇടപാട് നടത്തുന്നവർ പണം പിൻവലിക്കാൻ എത്തുമ്പോൾ പിൻ നമ്പറടക്കം നൽകിയ ശേഷം പണം കിട്ടാതെ വരികയും മെഷീന്റെ തകരാറാണെന്ന് കരുതി മടങ്ങുകയും ചെയ്യുന്നു. ഇതിനെ തുടർന്നാണ് പ്രതി എടിഎമ്മിലെത്തി നേരത്തെ ഘടിപ്പിച്ചിരിക്കുന്ന പ്രത്യേക ഉപകരണം മാറ്റി പണമെടുക്കുന്നത്. ഇയാൾ പതിനൊന്ന് എടിഎമ്മുകളിൽ നിന്നും മോഷണം നടത്തിയെന്നാണ് വിവരം. ഏഴ് പേരില്‍ നിന്നായി 25000ത്തോളം രൂപയാണ് ഇയാള്‍ കവർന്നത്.
Content highlights – ATM fraud, Police started investigation