ദുഃഖാചരണമുണ്ടെങ്കിലും പുലികളിക്ക് മാറ്റമില്ല; തൃശൂരില്‍ നാളെ പുലികളിറങ്ങും
ഞായറാഴ്ച തൃശൂരില്‍ നടക്കാനിരുന്ന പുലികളിക്ക് മാറ്റമില്ല. എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടര്‍ന്ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ പുലികളിയില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. എന്നാല്‍ പുലികളിയില്‍ മാറ്റമില്ലെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കിയായിരിക്കും പുലികളി സംഘടിപ്പിക്കുക.
മന്ത്രിമാരും ജനപ്രതിനിധികളും സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങ് ഒഴിവാക്കും. ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തില്‍ പുലികളി മാറ്റിവെക്കുന്നതായിരിക്കും ഉചിതമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. എന്നാല്‍ പരിപാടി മാറ്റിവെക്കുന്നത് വലിയ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്ന് പുലികളി സംഘങ്ങള്‍ വ്യക്തമാക്കിയിരുന്നു.
ഒരാഴ്ച മുന്‍പു തന്നെ പുലികളി സംഘങ്ങള്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. ചായം കൂട്ടുന്നത് ഉള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ നേരത്തേ ആരംഭിച്ചിരുന്നതിനാല്‍ പുലികളി മാറ്റിവെക്കുന്നത് അസാധ്യമാണെന്നായിരുന്നു സംഘങ്ങളുടെ നിലപാട്. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന പുലികളി ആഘോഷണാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരുന്നു. അഞ്ച് പുലികളി സംഘങ്ങളിലായി 250ലധികം പേരാണ് പുലി വേഷത്തില്‍ എത്തുന്നത്.
content highlights – puli kali, thrissur, pulikali does not change