കണ്ണൂരിൽ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി യുവതിയെ കൂട്ടബലാൽസംഗം ചെയ്തു
കണ്ണൂരിൽ തമിഴ്നാട് സ്വദേശിനിയായ യുവതിയെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തിയ ശേഷം കൂട്ടബലാൽസംഗം ചെയ്തു. സംഭവം നടന്നത് കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലാണ്. ജോലി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് യുവതിയെ കൊണ്ടുപോയ സംഘം കൂട്ടബലാൽസംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ വിജേഷ്, മലർ എന്നിവർക്കെതിരെ കേസെടുത്തു. പരിക്കേറ്റ യുവതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്.
ചാലക്കുന്നിൽ നിൽക്കുകയായിരുന്ന യുവതിയെ ജോലി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് മൂന്ന് പേർ ചേർന്ന് ഓട്ടോയിൽ കൂട്ടി കൊണ്ട് പോവുകയായിരുന്നു. ജോലി കഴിഞ്ഞു വൈകിട്ട് ഓട്ടോയിൽ തിരിച്ച് കൊണ്ടുവിടുമ്പോൾ മഴ കാരണം സമീപത്തെ ക്വാർട്ടേഴ്സിലേക്ക് പോയിരുന്നു. ഇവിടെ വെച്ച് പ്രതികൾ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി. അടുത്ത ദിവസം രാത്രി വരെ യുവതിയെ അവിടെ പാർപ്പിച്ച ശേഷം സംഘം കടന്നു കളഞ്ഞതായി പരാതിയിൽ പറയുന്നു. യുവതിയുമായി പരിചയമുള്ളവരാണ് ഇതിനു പിന്നിലെന്നും ഇവരുടെ താമസസ്ഥലം പൂട്ടിയിട്ട നിലയിലാണെന്നും ഇവരെ ഉടൻ പൊലീസ് പിടികൂടുമെന്നും പറഞ്ഞു.
Content highlights – gang raped, woman, kannur