സ്വാതന്ത്ര്യദിനാഘോഷം; ത്രിവര്‍ണ പതാക മില്‍മ പാലിന്റെ കവറിലും
ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാര്‍ഷികത്തില്‍ ത്രിവര്‍ണ പതാക മില്‍മ പാലിന്റെ കവറിലും. സംസ്ഥാനത്തിന്റെ മില്‍മയുടെ 525 മില്ലി ഹോമോജ്നൈസ്ഡ് ടോണ്‍ഡ് മില്‍ക്കിന്റെ കവറിലാണ് ത്രിവര്‍ണ പതാക ആലേഖനം ചെയ്യുന്നത്. ഇന്ന് (ഓഗസ്റ്റ് 13) മുതൽ 16 വരെ പുറത്തിറങ്ങുന്ന പാലിന്റെ കവറുകള്‍ പതാകയും ത്രിവര്‍ണവും പതിച്ചവയായിരിക്കും.
ഓണക്കാലത്തെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള പാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കാനുള്ള നീക്കം ആരംഭിച്ചതായി മിൽമ ചെയർമാൻ കെ.എസ് മണി. കർണാടക മിൽക്ക് ഫെഡറേഷൻ ചെയർമാനുമായി ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തി. കേരളത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ പാലും പാലുത്പന്നങ്ങളും ഉപയോഗിക്കുന്ന സമയമാണ് ഓണക്കാലം.
കഴിഞ്ഞ ഓണക്കാലത്തും പ്രതിസന്ധി പരിഹരിക്കാൻ അയൽ സംസ്ഥാനങ്ങളിൽ നിന്നും പാൽ കൊണ്ടുവന്നിരുന്നു. ഈ പ്രാവശ്യവും ഇതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. മലബാർ മേഖലയിൽ മാത്രം പ്രതിദിനം 50,000 ലിറ്ററിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമാണം കുറഞ്ഞു. അംഗനവാടിയിലേക്ക് പാൽ കൊടുക്കുന്നതും ക്ഷാമത്തിനുള്ള കാരണമായെന്നും അദ്ദേഹം പറഞ്ഞു.
Content Highlights – Independence day celebration, tricolor on milma cover pack