മാഹിയിൽ 6 കുപ്പി മദ്യവുമായി കെഎസ്ആർടിസി ബസ് ഡ്രൈവർ അറസ്റ്റിൽ

മാഹിയിൽ നിന്ന് 6 കുപ്പി മദ്യവുമായി ബസിൽ യാത്ര ചെയ്ത കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പിള്ളി സ്വദേശിയായ ഷിബു ആണ് പിടിയിലായത്.
അറസ്റ്റിലാകുന്ന സമയത്ത് ഇയാൾ ഡ്യൂട്ടിയിൽ ആയിരുന്നില്ല. യാത്രക്കാരൻ ആയിട്ടാണ് ഇയാൾ മാഹിയിലെ മദ്യവുമായി ബസിൽ കയറിയത്. കണ്ണൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും കണ്ണൂർ ടൗൺ പൊലീസാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
മാഹി മദ്യം കൊണ്ടുവരാനും 3 ലിറ്ററിൽ അധികം മദ്യം ഒരാൾ കൈവശം വെക്കാനും പാടില്ല. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Content highlights – KSRTC, bus driver, arrested, liquor