കെ വി തോമസിനെ പുറത്താക്കാന്‍ മാത്രമുള്ള പ്രാധാന്യം അദ്ദേഹത്തിന് ഇല്ല: കെ സുധാകരന്
കെ വി തോമസിനെ പുറത്താക്കാന്‍ മാത്രമുള്ള പ്രാധാന്യം അദ്ദേഹത്തിന് ഇല്ലെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്. കെ വി തോമസിനെ സസ്പെന്‍ഡ് ചെയ്ത ശേഷമാണ് എ ഐ സി സിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇപ്പോള്‍ കെ വി തോമസ് പാര്‍ട്ടിയിലില്ലെന്നും കെ സുധാകരന് പറഞ്ഞു.
കെ വി തോമസ് കോണ്‍ഗ്രസ് പാര്‍ട്ടിയിലില്ല. എന്നാല്‍ അദ്ദേഹം പാര്‍ട്ടിയില്‍ ഉണ്ട് എന്ന് പറയുന്നു. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് സിപിഐഎമ്മിനുവേണ്ടി എങ്ങനെ പ്രവര്‍ത്തിക്കാനാകുമെന്നും സുധാകരന് ചോദിച്ചു. കെ പി സി സി നിര്‍ദ്ദേശിച്ചതനുസരിച്ച് എ ഐ സി സി നടപടി തുടങ്ങിയെന്നും സുധാകരന് പറഞ്ഞു. തന്നെ പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടെ എന്ന് കെ വി തോമസ് വാര്‍ത്താസമ്മേളനത്തില്‍ വെല്ലുവിളിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സുധാകരന്.
തൃക്കാക്കര ഉപതെരെഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് കെ വി തോമസ് ഇന്ന് പറഞ്ഞിരുന്നു. കൂടാതെ നാളെ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഇടതു മുന്നണി പ്രചാരണ പരിപാടി ഉദ്ഘാടന ചടങ്ങിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രചാരണ പരിപാടികളിലും പങ്കെടുക്കുമെന്നും തോമസ് പറഞ്ഞു.
തൃക്കാക്കരയില്‍ പി ടി തോമസിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഈ മാസം 31നാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്.
Content Highlight: KV Thomas already out of Congress party, says state chief K Sudhakaran.