എ സി പൊട്ടിത്തെറിച്ച് അമ്മയും മകളും മരിച്ചു
ഉറങ്ങിക്കിടക്കുമ്പോൾ എ സി പൊട്ടിത്തെറിച്ച് അമ്മയും മകളും മരിച്ചു. ഇവരുടെ മുംബൈയിലെ ലോവര്‍ പരേലിലെ മരിയന്‍ മാന്‍ഷനിലെ വീട്ടിലാണ് സംഭവം. രണ്ടുപേർക്കും അപകടത്തിൽ ഗുരുതരമായി പരിക്കേകുകയും ചെയ്തിരുന്നു. എ സി പൊട്ടിത്തെറിച്ചത് മൂലം വീട്ടിൽ തീ പിടുത്തമുണ്ടാകുകയായിരുന്നു.
അപകടത്തിൽ മരിച്ചത് ലക്ഷ്മി റാത്തോട്, മകള്‍ മധു എന്നിവരാണ്. പരിക്കേറ്റ ലക്ഷ്മിയുടെ ഭർത്താവിന്റെയും മകന്റെയും നില ഗുരുതരമാണ്. മുംബൈയിലെ കസ്തൂര്‍ബ ആശുപത്രിയില്‍ ഇവര്‍ ചികിത്സയിലാണ്. കഴിഞ്ഞ വേനല്‍ക്കാലത്ത് മകളാണ് വീട്ടിലേക്ക് എ സി വാങ്ങിയത്. ഇവരുടെ വീട്ടില്‍ നിന്നും ഞായറാഴ്ച്ച രാത്രിയോടെ വലിയ ശബ്ദത്തിലുള്ള പൊട്ടിത്തെറി കേള്‍ക്കുകയായിരുന്നു.
രാത്രി 12 മണിക്കും 2 മണിക്കും ഇടയിലായിലായിരുന്നു വീട്ടിൽ തീ പടർന്നത്. ഇതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസിനേയും അഗ്നിശമനസേനയേയും അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മധുവും ലക്ഷ്മിയും മരണപ്പെടുകയായിരുന്നു. എ സിക്ക് വയറിങ്ങ് പ്രശ്നങ്ങളുണ്ടായിരുന്നതായി മകൻ പറഞ്ഞിരുന്നെന്ന് മരിച്ച ലക്ഷ്മിയുടെ ഭർത്താവിന്റെ അനന്തരവന് സുരേഷ് പറഞ്ഞു. ലക്ഷ്മി തീ പിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് അബോധാവസ്ഥയിലായിരുന്നു. ഹൃദയാഘാതം മൂലം ആശുപതിയിൽ വെച്ചാണ് ലക്ഷ്മി മരിച്ചത്.
Content Highlights – AC Explosion, Mother and daughter died