കൊച്ചി നെട്ടൂരിൽ കൊലപാതകം; യുവാവ് അടിയേറ്റ് മരിച്ചു
Posted On August 28, 2022
0
436 Views

കൊച്ചി നെട്ടൂരിൽ യുവാവിനെ അടിച്ചു കൊന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. പാലക്കാട് സ്വദേശിയായ അജയ് ആണ് കൊല്ലപ്പെട്ടത്. അജയുടെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം നെട്ടൂർ മാർക്കറ്റ് റോഡിലെ കിങ്സ് റെസിഡൻസി ഒയോ റൂമിലാണ്.
സംഭവത്തിൽ പാലക്കാട് സ്വദേശിയായ സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുരേഷിന്റെ ഭാര്യയുമായി അജയ്ക്കുണ്ടായ അവിഹിത ബന്ധമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അജയ്.
Content highlights – Murder, Kochi, Nettoor