ഓണക്കിറ്റിന്റെ വിതരണ തിയതികൾ പ്രഖ്യാപിച്ചു
സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ഓഗസ്ററ് 22 ന് വൈകീട്ട് തിരുവനന്തപുരത്ത് മന്ത്രി ജെ.ആർ അനിൽ നിർവഹിക്കും. ജില്ലാ കേന്ദ്രങ്ങളിൽ വിതരണോദ്ഘാടനം ജില്ലയിലെ ജനപ്രതിനിധികൾ നിർവഹിക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മഞ്ഞ കാർഡ് ഉടമകൾക്ക് ഓഗസ്റ്റ് 23, 24 തിയതികളിൽ ആയിരിക്കും ഓണക്കിറ്റ് വിതരണം ചെയ്യുക. 25, 26, 27 തിയതികളിൽ പിങ്ക് കാർഡ് ഉടമകൾക്കും 29, 30, 31 തിയതികളിൽ നീല കാർഡ് ഉടമകൾക്കുമാണ് കിറ്റ് വിതരണം ചെയ്യുക.
സെപ്റ്റംബർ 1 മുതൽ 3 വരെ വെള്ള കാർഡ് ഉടമകൾക്കാണ് കിറ്റുകൾ വിതരണം ചെയ്യുക. ഓണക്കിറ്റ് നിശ്ചിത തിയതികളിൽ വാങ്ങാത്തവർക്ക് സെപ്റ്റംബർ 4 മുതൽ 7 വരെ വാങ്ങാൻ അവസരം ഉണ്ടാകും. അതിനു ശേഷം കിറ്റ് വിതരണം ഉണ്ടാകില്ല. എല്ലാരും ഓണക്കിറ്റ് അതിനിടയിൽ തന്നെ വാങ്ങണമെന്ന് മന്ത്രി പറഞ്ഞു. അതാത് റേഷൻ കടകളിൽ നിന്നും തന്നെ റേഷൻ വാങ്ങാൻ ശ്രമിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 14 ഇനങ്ങളാണ് വിതരണം ചെയ്യുന്നത്. വെളിച്ചെണ്ണ പ്രത്യേകമായിരിക്കും വിതരണം ചെയ്യുന്നത്.