സൽമാൻ റുഷ്ദിക്ക് നേരെ ആക്രമണം ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; ആരോഗ്യ നില മോശമെന്ന് മെഡിക്കൽ റിപ്പോർട്ട്
 
			    	    പ്രശസ്ത ഹോളിവുഡ് താരം ആൻ ഹേഷ് (53) അന്തരിച്ചു. കാർ അപകടത്തെ തുടർന്ന് തലച്ചോറിന് സാരമായി ക്ഷതമേൽക്കുകയും ഗുരുതമായി പൊള്ളലേൽക്കുകയും ചെയ്ത താരം കഴിഞ്ഞ ഒരാഴ്ച്ചയായി ചികിത്സയിലായിരുന്നു. കുടുംബം ഹേഷിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നതായി അറിയിച്ചു.
ലോസ് ഏഞ്ചലസിലെ മാർ വിസ്റ്റയിലുള്ള വാൾഗ്രോവ് അവന്യൂവിൽ വെച്ച് ആഗസ്റ്റ് അഞ്ചിനാണ് അപകടമുണ്ടാകുന്നത്. താരത്തിന്റെ കാർ ഒരു കെട്ടിട സമുച്ചയത്തിൽ ഇടിയ്ക്കുകയും തീപിടിയ്ക്കുകയും ചെയ്തിരുന്നു. 65 മിനിറ്റ് നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അഗ്നിശമന സേനാംഗങ്ങൾ തീ അണച്ച് ഹേഷിനെ രക്ഷപ്പെടുത്തിയത്. തുടർന്ന് എൽഎഎഫ്ഡി പാരാമെഡിക്സ് ഏരിയ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഹേഷ് വാഹനം ഓടിച്ചിരുന്നത് അമിതവേഗത്തിലായിരുന്നു എന്ന് റിപ്പോർട്ട് ചെയ്തിരുന്നു.
താരത്തിന്റെ പ്രാഥമിക രക്ത പരിശോധനയിൽ ഫെന്റനൈൽ, കൊക്കെയ്ൻ എന്നീ മയക്കുമരുന്നുകളുടെ അളവ് കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചിലപ്പോൾ ചികിത്സയ്ക്ക് വേദന കുറയ്ക്കാൻ ഉപയോഗിച്ചാതാകാം എന്നാണ് വിവരം. ഹേഷ് 1990-കളിലെ ‘ഡോണി ബ്രാസ്കോ’, ‘സിക്സ് ഡേയ്സ്, സെവൻ നൈറ്റ്സ്’ എന്നീ സിനിമകളിലൂടെയും പിന്നീട് പ്രശസ്ത ടോക്ക് ഷോ അവതാരക എലൻ ഡിജെനെറസുമായുള്ള പ്രണയ ബന്ധത്തിനാലും ശ്രദ്ധേയയാണ്.
 
			    					         
								     
								     
								        
								        
								       













