സംസ്ഥാനത്തെ സ്കൂളുകൾക്ക് ശനിയാഴ്ച പ്രവൃത്തി ദിനം

സംസ്ഥാനത്ത് സ്കൂളുകൾക്ക് ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടര്‍ന്ന് സ്കൂളുകള്‍ക്ക് പല ദിവസങ്ങളിലും അവധി നല്കിയതുകൊണ്ട് പാഠഭാഗങ്ങള്‍ പഠിപ്പിച്ച് തീര്‍ക്കാൻ ഇനിയും ബാക്കിയാണെന്നുള്ള കാരണം ചൂണ്ടിക്കാട്ടിയാണ് ശനിയാഴ്ച ക്ലാസ് നടത്തുന്നത്.
ഓഗസ്റ്റ് 24-ാം തീയതി ആരംഭിക്കുന്ന പരീക്ഷ കഴിഞ്ഞ് സെപ്റ്റംബര്‍ രണ്ടോടെ ഓണാഘോഷത്തിന്റെ ഭാഗമായി സ്കൂളുകള്‍ അടയ്ക്കും. ഓണാവധി സെപ്റ്റംബർ 3 മുതൽ 11 വരെയാണ്. ഓണാവധിക്ക് ശേഷം സെപ്റ്റംബര്‍ 12ന് സ്കൂളുകൾ വീണ്ടും തുറക്കും.
Content highlights – working day for school, saturday