തമിഴ് സംവിധായകന് ഭാരതിരാജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പ്രശസ്ത തമിഴ് സംവിധായകന് ഭാരതിരാജ (80) ആശുപത്രിയില്‍. ഉദരസംബന്ധമായ പ്രശ്നങ്ങളും നിര്ജ്ജലീകരണവുമായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് രണ്ടു ദിവസമായി ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ടി.നഗറിലെ സ്വകാര്യാശുപത്രിയില്‍ ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നില്ലെങ്കിലും കുറച്ചു ദിവസം കൂടി ആശുപത്രിയില്‍ തുടരേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. രജനികാന്ത് ഉള്‍പ്പെടെയുള്ളവരെ സൂപ്പര്‍താരമാക്കി മാറ്റിയ ചിത്രങ്ങളുടെ സംവിധായകനാണ് ഭാരതിരാജ. 1977 മുതല്‍ അമ്പതോളം സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു.
ഏതാനും വര്‍ഷങ്ങളായി അഭിനയത്തില്‍ സജീവമായ അദ്ദേഹം കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ധനുഷ് ചിത്രം തിരുച്ചിത്രമ്പലത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
Content highlights – Kollywood director, Bharathiraja, hospitalised