നിയന്ത്രണം വിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞു; സിനിമ താരം അടക്കം രണ്ടു യുവതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു
വാഹനാപകടത്തിൽ സിനിമ-സീരിയൽ താരം അടക്കം രണ്ടു യുവതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം സ്വദേശിയായ സിനിമ-സീരിയൽ താരം അനു നായർ, സുഹൃത്ത് അഞ്ജലി എന്നിവരാണ് കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. തൃശൂർ ആനമല റോഡിൽ പത്തടിപ്പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.
വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്കാണ് അപകടം നടന്നത്. മലക്കപ്പാറയിൽ നിന്നും ചാലക്കുടിയിലേക്ക് വരുകയായിരുന്ന കാർ റോഡിലെ കല്ലിൽ കയറി 50 അടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. പലതവണ കാർ കരണം മറിഞ്ഞ് അവസാനം ഒരു മരത്തിൽ തട്ടിനിന്നു.
ഇവർ കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടത് എയർ ബാഗ് ഉണ്ടായിരുന്നതിനാലാണ്. ഇവർ കൊക്കയിൽ നിന്ന് ഏറെ ബുദ്ധിമുട്ടി കാറിൽ നിന്നും പുറത്തിറങ്ങി റോഡിലേക്കെത്തി. മലക്കപ്പാറയിൽ പോയിരുന്ന ടൂറിസ്റ്റുകളുടെ വാഹനത്തിൽ കയറി മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെത്തി വനപാലകരെ അറിയിക്കുകയായിരുന്നു.
Content Highlights – The car went out of control two young women miraculously escaped