ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേൽപിക്കില്ലന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ സ്കൂളുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേൽപിക്കില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും പിടിഎ പ്രതിനിധികളും വിദ്യാർത്ഥി പ്രതിനിധികളും പരസ്പരം കൂടി ആലോചിച്ച് ഉചിതമായ യൂണിഫോം തീരുമാനിച്ച് നടപ്പിലാക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇക്കാര്യം കെ കെ ഷൈലജയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി പറഞ്ഞത്.
യൂണിഫോമിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്ന വിവാദം ഒരു ഉദാഹരണമാണ്. ഒരുതരം വേഷവിധാനവും ആരുടെ മേലും അടിച്ചേല്‍പ്പിക്കുന്നത് ഈ സര്‍ക്കാരിന്റെ നയമല്ല. വസ്ത്രധാരണം, വിശ്വാസം, ആഹാരം എന്നിവയുടെ കാര്യത്തില്‍ വ്യക്തികള്‍ക്ക് സാമൂഹ്യകടമകള്‍ക്ക് അനുസൃതമായുള്ള സര്‍വ്വസ്വാതന്ത്ര്യവും ഉണ്ടായിരിക്കുന്നതാണ്. ഒരുതരത്തിലുള്ള തീവ്ര നിലപാടുകളും മേല്‍പ്പറഞ്ഞവയെ ഹനിക്കാന്‍ പാടില്ലായെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. ഓരോ വിദ്യാലയങ്ങളിലെയും യൂണിഫോം അവരുടെ വിദ്യാലയതലത്തിലാണ് തീരുമാനിക്കുക. സർക്കാർ ഈ കാര്യത്തിൽ പ്രത്യേക നയം പുറപ്പെടുവിച്ചിട്ടില്ല. പുറപ്പെടുവിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല.
സ്ത്രീകളുടെ മേൽ വസ്ത്രധാരണ രീതി അടിച്ചേല്‍പ്പിക്കാന്‍ ഉണ്ടാകുന്ന ശ്രമങ്ങള്‍ നമ്മുടെ ലക്ഷ്യത്തിന് തടസ്സം നില്ക്കുന്ന ഒന്നാണ്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവരുടെ ജാതി-മത-ലിംഗ ഭേദമന്യേ അവര്‍ അര്‍ഹിക്കുന്ന സ്വാതന്ത്ര്യം ഉണ്ടാകണം എന്നാണ് കരുതുന്നത്. ഇതിന് സഹായകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനാണ് മുന്‍കൈ എടുക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് നിരവധി ചര്‍ച്ചകളും വിവാദങ്ങളും രൂക്ഷമാവുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി തന്നെ രംഗത്ത് വന്നത്.
Content highlights – chief minister, will not imposed same kind of uniform