ഇരിപ്പിടത്തിന് പകരം അന്തരീക്ഷം; ജെന്‍ഡര്‍ ന്യൂട്രാലിറ്റി കരട് സമീപന രേഖയിലെ ചോദ്യത്തിന് മാറ്റം വരുത്തി സര്‍ക്കാര്‍
ലിംഗസമത്വ വിവാദത്തിനു പിന്നാലെ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട കരട് സമീപന രേഖയിലെ ചോദ്യത്തിന് മാറ്റം വരുത്തി സര്‍ക്കാര്‍. ക്ലാസുകളില്‍ ലിംഗവ്യത്യാസമില്ലാതെ ഇരിപ്പിടങ്ങള്‍ ഒരുക്കേണ്ടതല്ലേ എന്ന ചോദ്യമാണ് തിരുത്തിയത്. ഇരിപ്പിടം എന്ന വാക്ക് ഒഴിവാക്കി സ്കൂള്‍ അന്തരീക്ഷം എന്ന വാക്ക് ഉള്‍പ്പെടുത്തി.
പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിനായി പുറത്തിറക്കിയ കരട് സമീപന രേഖയിലാണ് മാറ്റം വരുത്തിയത്. പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് സമൂഹ ചര്‍ച്ചക്ക് നല്കാന് എസ്.സി.ആര്.ടി ആണ് കരട് സമീപന രേഖ പുറത്തിറക്കിയത്. ക്ലാസുകളില്‍ ലിംഗ വ്യത്യാസമില്ലാതെ ഇരിപ്പിടങ്ങള്‍ ഒരുക്കേണ്ടതിനെ കുറിച്ചുള്ള ചോദ്യമുള്ളത് ഇതിലാണ്. ഇതിനെത്തുടര്‍ന്നാണ് ചോദ്യത്തില്‍ തിരുത്തല്‍ വരുത്തിയത്.
ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെ ഒരുമിച്ച് ഇരുത്തണമെന്നാണ് നിര്‍ദേശമെന്ന വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം തിരുത്തിയത്. മുസ്ലീം ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെതിരേ രംഗത്തുവന്നിരുന്നു.
Content highlights – government changed the question on gender neutrality