പച്ചക്കറിക്ക് വില കൂടി
Posted On September 6, 2022
0
451 Views
സംസ്ഥാനത്ത് പച്ചക്കറിക്ക് തീ വില. മൂന്ന് ദിവസത്തിനുള്ളിലാണ് വില കൂടിയത്. നാലു മടങ്ങ് വരെ പല ഇനങ്ങൾക്കും വില കൂടി. വില കൂട്ടിയത് ഓണവിപണി ലക്ഷ്യമിട്ടെന്ന് വ്യാപാരികൾ പറഞ്ഞു. അയൽ സംസ്ഥാനങ്ങളിലെ ശക്തമായ മഴയും വില കൂടാൻ കാരണമായി. ബീൻസ്, നാടൻ പയർ, മുരിങ്ങക്കാ വില നൂറ് കടന്നു. കഴിഞ്ഞയാഴ്ച 20 രൂപ ഉണ്ടായിരുന്ന വെണ്ടയ്ക്ക് ഇന്ന് വില 80 രൂപയായി. തക്കാളി, പടവലം എന്നിവയ്ക്കൊക്കെ വില കുത്തനെ കൂടി.
content highlights – price, vegetables, increased












