കമൽഹാസൻ ചിത്രം വേട്ടയാട് വിളയാടിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു

കമൽ ഹാസൻ നായകനായി ഗൗതം മേനോൻ ഒരുക്കിയ ചിത്രം ‘വേട്ടയാട് വിളയാടി’ന് രണ്ടാം ഭാഗം ഒരുങ്ങുന്നു. ഇക്കാര്യം ഗൗതം മേനോൻ തന്നെയാണ് വ്യക്തമാക്കിയത്. 120 പേജുകളുള്ള സ്ക്രിപ്റ്റ് തയ്യാറാക്കിക്കഴിഞ്ഞെന്നും സിനിമ ഉടൻ തന്നെ ആരംഭിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
കീർത്തി സുരേഷ്, അനുഷ്ക ഷെട്ടി എന്നിവരെ സിനിമയുടെ നായിക കഥാപാത്രത്തിലേക്ക് പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. വേട്ടയാട് വിളയാട് 2008ലാണ് റിലീസ് ചെയ്യുന്നത്. ജ്യോതികയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രകാശ് രാജ്, ഡാനിയൽ ബാലാജി, കാമിലിനി മുഖർജി എന്നിവർ സിനിമയിൽ പ്രധാന വേഷങ്ങളിലെത്തി.
‘വെന്ത് തണിന്തത് കാട്’ എന്ന ചിത്രമാണ് നിലവിൽ ഗൗതം മേനോന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ചിത്രത്തിൽ നായക വേഷം ചെയ്യുന്നത് ചിമ്പു ആണ്. എ ആർ റഹ്മാനാണ് സംഗീതം. മലയാളി താരങ്ങളായ നീരജ് മാധവും സിദ്ദിഖും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. സിദ്ദിഖ് പ്രതിനായക വേഷത്തിലാണ് എത്തുന്നത്. സെപ്റ്റംബര്‍ 15ന് ചിത്രം തിയേറ്റുകളില്‍ എത്തും.
Content highlights – kamal hassan, vettaiyadu vilaiyadu, second part