കൊല്ലത്ത് വാഹനാപകടത്തിൽ മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു
കൊല്ലത്ത് താന്നിയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മൽസ്യത്തൊഴിലാളികൾ മരിച്ചു. പരവൂർ ചില്ലയ്ക്കൽ സ്വദേശികളായ മാഹിൻ, അൽ അമീൻ, സുധീർ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ താന്നി ബീച്ചിന് സമീപമാണ് അപകടം നടന്നത്. പാറക്കല്ലിൽ മൂവരും സഞ്ചരിച്ച ബൈക്ക് ഇടിച്ച് വീഴുകയായിരുന്നു.
മൃതദേഹങ്ങൾ ആദ്യം കണ്ടത് പ്രഭാത സവാരിക്കെത്തിയവരാണ്. ഇവർ നാട്ടുകാരെയും പൊലീസ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു. മരണം സംഭവിച്ചത് പുലർച്ചെ മൂന്ന് മണിയോടെയാണെന്നാണ് പ്രാഥമിക നിഗമനം. കടൽ കയറാതിരിക്കാൻ നിരത്തിയിട്ടിരുന്ന പാറക്കല്ലുകളിലേക്ക് ബൈക്കിടിച്ച് കയറുകയായിരുന്നു. 3 മണിക്കാണ് ഇവർ വള്ളപ്പണിക്ക് ശേഷം തിരികെ വരുന്ന സമയം. വേറെയേതെങ്കിലും വാഹനത്തിൽ ഇടിച്ചോ എന്നതിൽ വ്യക്തതയില്ല. കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റി.
Content highlights – car accident, kollam