അങ്കമാലിയില്‍ മലിനജല ടാങ്കര്‍ പാഞ്ഞു കയറി രണ്ടു സ്ത്രീകള്‍ മരിച്ചു
അങ്കമാലിയില്‍ മലിനജല ടാങ്കര്‍ പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ രണ്ടു മരണം. പെരുമ്പാവൂര്‍ സ്വദേശികളായ ത്രേസ്യ, ബീന എന്നിവരാണ് മരിച്ചത്. രാവിലെ ആറു മണിയോടെയാണ് അപകടമുണ്ടായത്. അങ്കമാലിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരാണ് മരിച്ച സ്ത്രീകള്‍.
അങ്കമാലി മുനിസിപ്പല്‍ ഓഫീസിന് സമീപമാണ് അപകടമുണ്ടായത്. മരിച്ച ത്രേസ്യയും ബീനയും ഓട്ടോയില്‍ ജോലിസ്ഥലത്തു വന്നിറങ്ങുകയായിരുന്നു. ഈ സമയത്ത് ആലുവ ഭാഗത്തു നിന്ന് വന്ന ടാങ്കര്‍ ലോറി ഇവരുടെ മേല്‍ പാഞ്ഞു കയറുകയായിരുന്നു. ഇ്രുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു.
ഓട്ടോ ഡ്രൈവര്‍ ലാലുവിനും രണ്ട് വഴിയാത്രക്കാര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
content highlights – sewage tanker accident, two woman died