14 വര്‍ഷത്തിന് ശേഷം വീണ്ടും വിജയ്യും തൃഷയും ഒന്നിക്കുന്നു
14 വര്‍ഷത്തിന് ശേഷം തമിഴിലെ ഭാഗ്യ ജോഡികളായ വിജയ്യും തൃഷയും വീണ്ടും ഒന്നിക്കുന്നു. വിജയ് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ദളപതി 67’ എന്ന ചിത്രത്തിൽ തൃഷ എത്തുമെന്നാണ് റിപ്പോർട്ട്. സാമന്തയാണ് ചിത്രത്തിൽ പ്രധാന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ്യുടെ ഭാര്യയുടെ കഥാപാത്രത്തെയാവും തൃഷ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ട്.
കോളിവുഡിൽ ഒരു കാലത്ത് ഭാഗ്യ ഹിറ്റ് ജോഡികൾ എന്നാണ് വിജയ്യും തൃഷയും അറിയപ്പെട്ടിരുന്നത്. 14 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിച്ചഭിനയിക്കാനൊരുങ്ങുന്നത്. 2008ൽ പുറത്തിറങ്ങിയ ‘കുരുവി’ യാണ് ഇരുവരും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം. ‘തിരുപ്പാച്ചി’, ‘ഗില്ലി’, ‘ആദി’ എന്നീ സിനിമകൾ വലിയ ഹിറ്റായിരുന്നു.
‘ദളപതി 67’ എന്ന ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് സാമന്ത എത്തുക. ഒക്ടോബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പുതിയ സിനിമയ്ക്കായും ‘വിക്രമി’ന്റെ അതെ അണിയറപ്രവര്‍ത്തകരെ തന്നെയാണ് ലോകേഷ് സമീപിച്ചിരിക്കുന്നത്. ചിത്രം ഈ വർഷം അവസാനത്തോടെ റിലീസ് ചെയ്യുമെന്നാണ് സൂചന.
Content Highlights – Vijay and trisha to star in a film together after 14 years