ബാഷർ അൽ അസദ് റഷ്യയിലേക്ക് പണം കടത്തിയിരുന്നതായി റിപ്പോർട്ട്
വിമതർ സിറിയ പിടിച്ചെടുത്തതോടെ സിറിയയിൽ നിന്നും കടന്ന മുൻപ്രസിഡന്റ് ബാഷർ അൽ അസദ് നേരത്തെ തന്നെ റഷ്യയിലേക്ക് പണം കടത്തിയിരുന്നതായി റിപ്പോർട്ട് .ഭരണകാലത്ത് സിറിയൻ സെൻട്രൽ ബാങ്ക് രണ്ടുവർഷത്തിനിടെ മോസ്കോയിലേക്ക് ഏകദേശം 25 കോടി ഡോളർ, ഏകദേശം 2120 കോടി രൂപ പണമായി അയച്ചതായാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
റഷ്യയിൽ അസദിന്റെ ബന്ധുക്കൾ വസ്തുവകകൾ വാങ്ങിക്കൂട്ടിയതായും റിപ്പോർട്ടിൽ പറയുന്നു.ഏകദേശം രണ്ട് ടൺ ഓളം ഭാരം വരുന്ന നോട്ടുകളാണ് മോസ്കോയിലെ നുകോവോ വിമാനത്താവളത്തിലേക്ക് സിറിയൻ സെൻട്രൽ ബാങ്ക് അയച്ചത്. നൂറിന്റെ ഡോളർ നോട്ടുകളും 500 ന്റെ യൂറോ നോട്ടുകളും ആയിരുന്നു അയച്ചത് . വിലക്ക് നേരിടുന്ന ഒരു റഷ്യൻ ബാങ്കിൽ 2018 19 കാലത്ത് ഈ പണം നിക്ഷേപിച്ചതായി ആണ് ടൈംസ് റിപ്പോർട്ട് ചെയ്തത് .
പണം റഷ്യയിലേക്ക് കടത്തിയ സമയത്ത് റഷ്യൻ സൈനിക സഹായവും കൂലിപ്പട്ടാളമായ വാഗണർ സംഘവും സിറിയയിൽ ഉണ്ടായിരുന്നു. ഈ സമയത്ത് റഷ്യയുടെ സൈനിക സഹായത്താലാണ് വിമതസംഘങ്ങളെ അടിച്ചമർത്തിയിരുന്നത്.വിമതർക്കെതിരായ ആക്രമണത്തിന് സർക്കാർ സേനയെ സഹായിക്കൽ ആയിരുന്നു ഇവരുടെ ദൗത്യം .
സിറിയയ്ക്ക് മേൽ പാശ്ചാത്യ രാജ്യങ്ങൾ സാമ്പത്തിക ഉപരോധം അടക്കം ഏർപ്പെടുത്തിയിരുന്നതിനാലാണ് നോട്ടുകളായി പണം റഷ്യയിലേക്ക് കടത്തിയത് എന്നാണ് വിവരം.
അതിനിടെ ബാഷർ അൽ അസദിന് രാഷ്ട്രീയ ഭയം നൽകിയതായി റഷ്യൻ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പേസ്കോവ് സ്ഥിരീകരിച്ചു .
വിമതസംഘമായ ഹയാത്ത് തഹരി അൽഷാം തലസ്ഥാനമായ ഡമാസ്കസ് പിടിച്ചെടുത്തതിന് പിന്നാലെ രാജ്യം വിടാൻ അസദിനെ സഹായിച്ചതായി സ്ഥിരീകരിച്ച റഷ്യ അസദിനെ ഏറ്റവും സുരക്ഷിതമായ രീതിയിൽ മോസ്കോയിലേക്ക് കൊണ്ടുപോയെന്ന് റഷ്യയുടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സർജി റിയാബ് കോവ് വ്യക്തമാക്കി . പ്രസിഡന്റ് ഗ്ലാമർ പുട്ടിന്റെ പുതിയ തീരുമാനപ്രകാരം ആയിരുന്നു ഇത എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . എന്നാൽ അസദ് എവിടെയുണ്ടെന്ന് സർജി റിയാബ് കോവ് വ്യക്തമാക്കിയില്ല . റഷ്യ അസദിനെ വിചാരണയ്ക്കായി കൈമാറുമോ എന്ന ചോദ്യത്തിന് അന്താരാഷ്ട്ര ക്രിമിനൽ കോടതി സ്ഥാപിച്ച കൺവെൻഷനിൽ റഷ്യ ഒരു കക്ഷി അല്ല എന്നാണ് മറുപടി നൽകിയത്.
അതേസമയം വിമത വിപ്ലവത്തിനും അസദ് ഭരണകൂടത്തിന്റെ പതനത്തിനും പിന്നാലെ സിറിയയിൽ ആക്രമണം ശക്തമാക്കിയ ഇസ്രായേൽ കൂടുതൽ മേഖലകളിലേക്ക് നടപടി വ്യാപിപ്പിച്ചു. സിറിയൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ശനിയാഴ്ച രാത്രി അഞ്ചു മണിക്കൂറിനിടെ ഇസ്രായേൽ 61 മിസൈലുകൾ തൊടുന്നതായി യുദ്ധ നിരീക്ഷകനായ സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് പറഞ്ഞു.