ട്രംപിനു ഈജിപ്ത്തിന്റെ കിടിലൻ പണി;ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനുള്ള പുതിയ പദ്ധതി ഉടൻ

പലസ്തീനികളെ കുടിയിറക്കാതെ തന്നെ ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനുള്ള പദ്ധതി ഉടന്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഈജിപ്ത്.റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടിട്ടുള്ളത്. ഇതോടെ, ഗാസ മുനമ്ബ് ഏറ്റെടുത്ത് അവിടെ താമസിക്കുന്ന എല്ലാ പലസ്തീനികളെയും പുറത്താക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പദ്ധതി പരക്കെ പാളിക്കഴിഞ്ഞിട്ടുണ്ട്.
ഗാസയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കുന്ന പലസ്തീന് അഭയാര്‍ഥികളെ ഏറ്റെടുക്കാത്തപക്ഷം ജോര്‍ദാനും ഈജിപ്തിനുമുള്ള സഹായം തടഞ്ഞുവെക്കുമെന്നും ഓവല്‍ ഓഫിസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ട്രംപ് പറഞ്ഞിരുന്നു. ഗാസ ഏറ്റെടുത്ത് അവിടെ താമസിക്കുന്ന എല്ലാ പലസ്തീനികളെ പുറത്താക്കി ‘മിഡില്‍ ഈസ്റ്റിന്റെ ഒരു പുനരുജ്ജീവന കേന്ദ്രം’ ആക്കി വികസിപ്പിക്കാനുള്ള തന്റെ പദ്ധതി നടപ്പിലാക്കാന്‍ ട്രംപ് ശ്രമം നടത്തുന്നതിനിടെയാണ് ഈജിപ്തിന്റെ ഈ പ്രഖ്യാപനം വന്നിരിക്കുന്നത്.
അതേസമയം, ട്രംപിന്റെ ഗാസ ഏറ്റെടുക്കല്‍ പദ്ധതിയെ അറബ് രാജ്യങ്ങള്‍ നിരസിക്കുകയും വലിയ തോതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഗാസ പലസ്തീനികളുടെ മാതൃരാജ്യമാണെന്നും അവരെ അവിടെ നിന്ന് പുറത്താക്കരുതെന്നും അവര്‍ ഊന്നിപ്പറഞ്ഞു. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഫെബ്രുവരി 27 ന് ഈജിപ്തില്‍ ഒരു ഉച്ചകോടിക്കായി അവര്‍ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
ഈ പശ്ചാത്തലത്തില്‍, ഈജിപ്ത് വിദേശകാര്യ മന്ത്രാലയം അമേരിക്കയുമായി സഹകരിക്കുമെന്നും പലസ്തീന് ജനത അവരുടെ മാതൃരാജ്യത്ത് തുടരുകയും അവരുടെ നിയമാനുസൃതവും നിയമപരവുമായ അവകാശങ്ങളുമായി പൊരുത്തപ്പെടുകയും ചെയ്യുന്ന രീതിയില്‍ ഗാസ മുനമ്ബിന്റെ പുനര്‍നിര്‍മ്മാണത്തിനായുള്ള സമഗ്രമായ ഒരു പദ്ധതി അവതരിപ്പിക്കുമെന്നും പറഞ്ഞു.
ട്രംപിന്റെ പദ്ധതിയും അതിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അതിന് പിന്തുണയും പ്രഖ്യാപിച്ചതോടെ, ദ്വിരാഷ്ട്ര പരിഹാരം എന്ന പദ്ധതി നടപ്പിലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. എന്നാല്‍, അറബ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നിന്നതോടെ, ദ്വിരാഷ്ട്ര പദ്ധതിക്ക് വീണ്ടും ജീവന് വെക്കുകയായിരുന്നു. മേഖലയിലെ ജനങ്ങളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പലസ്തീന് പ്രശ്നത്തിന് ന്യായമായ ഒരു ഒത്തുതീര്‍പ്പിലെത്തുന്നതിലൂടെ മേഖലയില്‍ സമഗ്രവും നീതിയുക്തവുമായ സമാധാനം കൈവരിക്കുമെന്ന് ഈജിപ്ത് ചൂണ്ടിക്കാട്ടി.
അതേസമയം, പദ്ധതി പലസ്തീനികളുടെ കുടിയിറക്കത്തെ ഒഴിവാക്കുന്നുവെന്നും ദ്വിരാഷ്ട്ര പരിഹാരത്തിന്റെ ചട്ടക്കൂടിനുള്ളിലാണെന്നും ഈജിപ്ത് പറഞ്ഞെങ്കിലും കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല. മാത്രമല്ല, ബില്ലിന് ആരാണ് പണം നല്‍കേണ്ടതെന്ന് വ്യക്തമാക്കിയില്ല. തന്റെ പദ്ധതി പ്രകാരം ഗാസയില്‍ നിന്ന് പുറത്താക്കപ്പെടുന്ന പലസ്തീനികളെ ഈജിപ്തും ജോര്‍ദാനും ഏറ്റെടുക്കണമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
വടക്കന്‍ ഗാസയിലേക്ക് പലസ്തീനികള്‍ തിരികെയെത്തുന്നത് തടയാന്‍ ഇസ്രയേല്‍ ശ്രമിക്കുകയാണ്. ഫലസ്തീനികളെ തടയാനായി ഷെല്ലിങ്ങും വെടിവെപ്പും നടക്കുന്നു. ഗാസയിലേക്ക് മാനുഷിക സഹായമെത്തുന്നത് തടയാന്‍ ശ്രമിക്കുന്നുവെന്നും ഹമാസ് കുറ്റപ്പെടുത്തി. തടവുകാരുടെ കൈമാറ്റം വൈകിപ്പിക്കുക, ഗാസയിലെ ആശുപത്രികള്‍ക്കും മറ്റും വേണ്ട അടിയന്തര സഹായം തടയുക, വടക്കന്‍ ഗാസയിലേക്ക് മടങ്ങുന്ന പലസ്തീനികള്‍ക്ക് നേരെ ആക്രമണം നടത്തുക,
രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് വിഘാതം സൃഷ്ടിക്കുക എന്നിവ കരാര്‍ ലംഘനമാണെന്ന് ഹമാസ് സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ പറഞ്ഞു.
കരാര്‍ പ്രകാരം ശനിയാഴ്ച നടക്കേണ്ട മൂന്ന് ബന്ദികളുടെ മോചനം നീട്ടിവെച്ചതായും അബൂ ഉബൈദ അറിയിച്ചു.