ഹമാസ് വീണ്ടും ഇസ്രായേൽ സേനക്ക് നേരെ ആക്രമണം തുടങ്ങി: വിവിധ ആക്രമണങ്ങളിൽ ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു

വെടിനിർത്തൽ കരാർ ഉണ്ടെന്ന് പറയുമ്പോളും, യാതൊരു ദാക്ഷിണ്യവും ഇല്ലാതെ ഗാസയിൽ ആക്രമണം നടത്തുകയായിരുന്നു ഇസ്രായേൽ സൈന്യം. ഭക്ഷണം കത്ത് നിൽക്കുന്ന കുഞ്ഞുങ്ങളെ വരെ കോല ചെയ്യാൻ അവർക്ക് യാതൊരു മടിയും ഇല്ലായിരുന്നു. തിരികെ ചില ഒറ്റപ്പെട്ട ആക്രമണങ്ങൾ ഒഴിച്ചാൽ ഹമാസിന്റെ പ്രതികരണവും ദുര്‍ബലമായിരുന്നു.
എന്നാലിപ്പോൾ ഇസ്റാഈല്‍ സൈന്യത്തിന് നേരെ വമ്പന്‍ ആക്രമണം നടത്തിയിരിക്കുകയാണ് ഹമാസ്. ഹമാസിന്റെ ഈ ആക്രമണത്തില്‍ 25 സൈനികര്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തെക്കന്‍ ഗസ്സയിലെ റഫയില്‍ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന വ്യത്യസ്ത ആക്രമണങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സ് ആണ് പുറത്തു വിട്ടത്.
റഫയുടെ കിഴക്കു ഭാഗത്ത് ഇസ്രായേൽ സൈനികര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ ഏഴ് പേരാണ് ഉള്‍പ്പെട്ടിരുന്നത്. അതിൽ ചിലരെങ്കിലും അവിടെ കൊല്ലപ്പെട്ടിരിക്കാമെന്നാണ് സൂചന. പരുക്കേറ്റവരേയും കൊല്ലപ്പെട്ടവരേയും ഹെലികോപ്റ്ററില്‍ മാറ്റിയെന്നും അൽ ഖസ്സാം ബ്രിഗേഡ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ പ്രദേശത്ത് മറ്റൊരു സൈനിക സംഘത്തിന് നേരേയും ഹമാസ് സേന മിന്നലാക്രമണം നടത്തി. അവരില്‍ എത്രപേര്ക്കേ പരുക്കേറ്റെന്നോ എത്രപേര്‍ കൊല്ലപ്പെട്ടുവെന്നോ വ്യക്തമായ റിപ്പോർട്ടുകൾ ഒന്നും വന്നിട്ടില്ല.
ഇത് കൂടാതെ പത്ത് ഇസ്രായേലി സൈനികര്‍ കയറിയ ഒരു കെട്ടിടം തിങ്കളാഴ്ച തകര്‍ത്തിരുന്നു. അതിലും സൈനികര്‍ മരിച്ചിട്ടുണ്ടാവാമെന്ന് പ്രസ്താവന പറയുന്നു.
നേരത്തെ ജൂലൈ 12 ന് തെക്കന്‍ നഗരമായ ഖാന് യൂനിസിന്റെ വടക്ക് ഭാഗത്ത് ഒരു കവചിത സൈനിക വാഹനം ‘ഉയര്‍ന്ന സ്ഫോടനശേഷിയുള്ള’ ഉപകരണം ഉപയോഗിച്ച് തകര്‍ത്തതായും ഇതില്‍ നിരവധി ഇസ്രായേൽ സൈനികര്‍ കൊല്ലപ്പെടുകയും, ഒട്ടേറെ പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തതായും ഖസ്സാം ബ്രിഗേഡ് അവകാശപ്പെടുന്നു.
‘യാസിന് 105’ ഷെല്‍ ഉപയോഗിച്ച് ഒരു മെര്‍ക്കാവ ടാങ്ക് തകര്‍ക്കുന്നത് ഉള്‍പ്പെടെ ആക്രമണങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ഖസ്സാം ബ്രിഗേഡ് പുറത്തുവിട്ടിരുന്നു. സൈനികവാഹനങ്ങളെ അടുത്ത് നിന്ന് ആക്രമിക്കുന്നതാണ് ആ ദൃശ്യങ്ങളില്‍ കാണാൻ കഴിയുന്നത്. ടാങ്കിനുളിൽ നിന്ന് സ്ഫോടക വസ്തു പൊട്ടിത്തെറിക്കുന്നതാണ് ആ വീഡിയോയിൽ കാണുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇസ്റാഈലി സൈനിക വാഹനങ്ങള്‍ കടന്നു പോകുന്ന വഴികളില്‍ വളരെ ആസൂത്രിതമായി സ്ഫോടക വസ്തുക്കള്‍ സ്ഥാപിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ജബാലിയ അഭയാര്‍ത്ഥി ക്യാംപിന് സമീപം ഇസ്രായേലി സൈനിക വാഹനങ്ങള്‍ തകര്‍ക്കുന്ന വീഡിയോകളും പുറത്തുവന്നിരുന്നു.
അതേസമയം ഒക്ടോബര്‍ ഏഴുമുതല്‍ ഇസ്റാഈല്‍ ഗസ്സയില്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇതുവരെ 59,106 പേര് കൊല്ലപ്പെട്ടെന്നാണ് കണക്കുകൾ പറയുന്നത്. കൂടാതെ ഒരു ലക്ഷത്തി നാല്പത്തിരണ്ടായിരത്തി അഞ്ഞൂറ്റി പതിനൊന്ന് പേര്‍ക്ക് പരുക്കേറ്റെന്നും ഗസ്സ ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.