ഇറാൻ ആക്രമിക്കപ്പെട്ടേക്കാം ;യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്

ഇറാന്റെ ആണവപദ്ധതികളെ ഇസ്രയേല്‍ ഈ വർഷം ആക്രമിക്കുമെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. വാള് സ്റ്റ്രീറ്റ് ജേണലാണ് റിപ്പോർട്ട് പുറത്തുവിട്ടത്.ഇസ്രയേലിന്റെ അന്ത്യം കുറിക്കും എന്ന് പ്രതിജ്ഞ ചെയ്തിരിക്കുന്ന ഇറാനിയൻ ഭരണകൂടം അതിവേഗം ആണവായുധം വികസിപ്പിക്കാനൊരുങ്ങുന്നു എന്ന റിപ്പോർട്ടിന് പിന്നാലെ ഇറാന്റെ ആണവായുധ പദ്ധതികളെ ആക്രമിക്കാൻ ഇസ്രയേല്‍ സമയം കുറിച്ചതായാണ് റിപ്പോർട്ടുകള്‍.
ഇറാൻ അതിവേഗം ആണവായുധം വികസിപ്പിക്കുമെന്ന വിവരത്തെ തുടർന്നാണ് ഇസ്രയേല്‍ പദ്ധതി തയ്യാറാക്കിയതെന്നാണ് റിപ്പോർട്ട്. ജോ ബൈഡൻ സർക്കാരിന്റെ അവസാന ദിനങ്ങളിലാണ് ആക്രമണത്തിനുള്ള സമയം തീരുമാനിച്ചത്. ട്രംപ് ഭരണകൂടത്തിന്റെ ആദ്യ ദിനത്തില്‍ സമർപ്പിക്കപ്പെട്ട റിപ്പോർട്ടിലും ആക്രമണപദ്ധതിയെക്കുറിച്ച് പറയുന്നുണ്ട്.
ഇത് സംബന്ധിച്ച് രണ്ട് അസെസ്മെന്റുകളാണ് യുഎസ് ഭരണകൂടത്തിന് സമർപ്പിക്കപ്പെട്ടതെന്നും ഇന്റലിജൻസ് വാർത്താ സ്രോതസുകളെ ഉദ്ധരിച്ച് വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം ആക്രമിക്കുമെന്നാണ് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. ആദ്യ അസെസ്മെന്റ് ജോ ബൈഡൻ സർക്കാരിന്റെ അവസാന ദിനങ്ങളിലും രണ്ടാം അസെസ്മെന്റ് ട്രംപ് സർക്കാരിന്റെ ആദ്യ ദിനത്തിലും സമർപ്പിക്കപ്പെട്ടു. എന്നാല്‍, റിപ്പോർട്ടിനോട് പ്രതികരിക്കാൻ ഇസ്രയേല്‍ സൈന്യവും പ്രധാനമന്ത്രിയുടെ ഓഫീസും വിസമ്മതിച്ചു. യുഎസ് ദേശീയ സുരക്ഷാ കൗണ്‍സിലും വാർത്തയോട് പ്രതികരിച്ചിട്ടില്ല.
ആണവേതര ആവശ്യങ്ങള്‍ക്കായാണ് തങ്ങളുടെ ആണവപദ്ധതിയെന്നാണ് ഇറാന്റെ വാദം. എന്നാല്‍ ഇറാൻ യുറേനിയം സമ്ബുഷ്ടീകരണം നടത്തുന്നത് യുദ്ധേതര ആവശ്യത്തിനല്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി വ്യക്തമാക്കിയിരുന്നു. ആണവ പദ്ധതി കേന്ദ്രങ്ങളിലേക്ക് നിരീക്ഷണ ഏജൻസിയെ ഇറാൻ അനുവദിക്കുന്നതുമില്ല. ഇറാനിയൻ ആണവ ശാസ്ത്രജ്ഞരുടെ ഒരു രഹസ്യ സംഘം ആണവായുധം അതിവേഗം നിർമിക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കുന്നതായുള്ള യുഎസ് ഇന്റലിജൻസ് വിവരം ന്യൂയോർക് ടൈംസ് നേരത്തെ പുറത്തുവിട്ടിരുന്നു.
ഇറാന്റെ ആണവ പദ്ധതി ഫലപ്രദമായി പൊളിച്ചുമാറ്റാനുള്ള കഴിവ് ഇസ്രായേൽ സൈന്യത്തിനില്ലെന്ന് സൈനിക വിശകലന വിദഗ്ധർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്, ഏറ്റവും മോശം സാഹചര്യത്തിൽ, ഈ വർഷം ലോകത്തിലെ പത്താമത്തെ ആണവശക്തിയായി ഇറാൻ ഉയർന്നുവന്നേക്കാമെന്ന് ഇന്റലിജൻസ് സൂചിപ്പിക്കുന്നു.
അതിനാൽ തന്നെ ഈ അവസരം മുതലാക്കാനാണ് യു എസ്സിന്റെ നീക്കം. അമേരിക്കയുടെ ആയുധശേഖരത്തിലുള്ള ഏറ്റവും മാരകമായ ബോംബ് ഇസ്രായേലിന് നല്‍കാനുള്ള നീക്കം ആരംഭിച്ചിരിക്കുന്നു ഡൊണാള്‍ഡ് ട്രംപ്.അമേരിക്കയുടെ സൈനിക ശേഖരത്തിലെ ഏറ്റവും മാരകമായ മോവാബാനു ഇസ്രായേലിന് കൈമാറാൻ തീരുമാനിച്ചിരിക്കുന്നത് , ഇറാനെ ആക്രമിക്കുന്നതിന് മുന്നോടിയാണ് ഈ ബോംബ് കൈമാറ്റം എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരം.