വെസ്റ്റ് ബാങ്കില് ഇസ്രയേല് കുടിയേറ്റക്കാരുടെ ആക്രമണം; 51 പലസ്തീനികള് കൊല്ലപ്പെട്ടു
വെസ്റ്റ് ബാങ്കില് ഇസ്രയേല് കുടിയേറ്റക്കാർ ശനിയാഴ്ച നടത്തിയ ആക്രമണത്തില് 51 പലസ്തീനികള് കൊല്ലപ്പെട്ടു.
അധിനിവേശ വെസ്റ്റ് ബാങ്ക് ഗ്രാമമായ ബെയ്റ്റ് ഫുറിക്കിലേക്ക് മുഖംമൂടി ധരിച്ച ഇസ്രയേല് കുടിയേറ്റക്കാർ ഇരച്ചുകയറുകയും വീടുകളും വാഹനങ്ങളും തീയിട്ട് നശിപ്പിക്കുകയുമായിരുന്നു. ഇതിനിടെ ലെബനനിലെ തന്ത്രപ്രധാന മേഖലകളിലേയ്ക്ക് ഇസ്രയേല് സൈന്യം കടന്ന് കയറി. നിരവധി തവണ വ്യോമാക്രമണം നടത്തയതിന് ശേഷമായിരുന്നു ഇസ്രയേല് സൈന്യം കരയുദ്ധം ശക്തമാക്കിയത്. നിർബന്ധിത കുടിയൊഴിപ്പിക്കല് ഉത്തരവുകള്ക്ക് പിന്നാലെയായിരുന്നു അതിരാവിലെ ഇസ്രായേല് പ്രാരംഭ ആക്രമണങ്ങള് ആരംഭിച്ചത്. നേരത്തെ ഗാസയില് നടന്ന ഇസ്രയേല് ആക്രമണത്തില് 50ഓളം പേർ ഒറ്റദിവസം കൊല്ലപ്പെട്ടിരുന്നു.
തെക്കൻ നഗരമായ ടയറിലും ഇസ്രയേല് സൈന്യം കനത്ത ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്.