കനത്ത മഴ, കേരളത്തില് കൂടുതല് ട്രെയിനുകള് റദ്ദാക്കി
Posted On September 4, 2024
0
174 Views

ദക്ഷിണ റെയില്വെ മേഖലയില് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില് കൂടുതല് ട്രെയിന് സര്വീസുകള് റദ്ദാക്കി. കേരളത്തില് നിന്നുള്ള എറണാകുളം-ടാറ്റാ നഗര് എക്സിപ്രസ് ഉള്പ്പെടെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്.
ഇന്ന് പുറപ്പെടേണ്ട എറണാകുളം-ഹതിയ ധാര്തി അബാ എക്സ്പ്രസ്, അഞ്ചിനുള്ള എറണാകുളം-ടാറ്റാ നഗര് എക്സിപ്രസ്, ആറിന് പുറപ്പെടേണ്ട കൊച്ചുവേളി-ഷാലിമാര് എക്സ്പ്രസ്, ഏഴിന് പുറപ്പെടേണ്ട കന്യാകുമാരി-ഹൗറ സൂപ്പര് ഫാസ്റ്റ് എക്സ്പ്രസ്, തിരുനെല്വേലി-പുരുലിയ എക്സ്പ്രസ് എന്നിവയുടെ സര്വീസുകളും റദ്ദാക്കി.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025