ദക്ഷിണാഫ്രിക്കയില്‍ സ്വർണ ഖനിയില്‍ നിരവധി പേരെ മരിച്ച നിലയില്‍ കണ്ടെത്തി
ദക്ഷിണാഫ്രിക്കയില്‍ ഉപേക്ഷിക്കപ്പെട്ട സ്വർണ ഖനിയില്‍ 100ഓളം പേരെ മരിച്ച നിലയില്‍ കണ്ടെത്തി.ഖനിയില്‍ അഞ്ഞൂറിലേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകള്‍ പുറത്തുവന്നു. വെള്ളിയാഴ്ചയും തിങ്കളാഴ്ചയുമായി ഖനിയില്‍ നിന്ന് 18 മൃതദേഹങ്ങള്‍ പുറത്തെടുക്കുകയും 26 പേരെ രക്ഷിക്കുകയും ചെയ്തായും അധികൃതർ അറിയിച്ചു. ഉപേക്ഷിക്കപ്പെട്ട സ്വർണ ഖനിയില്‍ അനധികൃതമായി ഖനനം ചെയ്യാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. ഇവർ ഖനിയില്‍ കുടുങ്ങിയിട്ട് ദിവസങ്ങളായെന്നും പട്ടിണി മൂലമോ നിർജ്ജലീകരണം മൂലമോ മരിച്ചതായി സംശയിക്കുന്നതായി അധികൃതർ അറിയിച്ചു.
തലസ്ഥാനമായ ജൊഹന്നാസ്ബർഗിന് 145 കിലോമീറ്റർ അകലെയാണ് ദുരന്തമുണ്ടായത്. രക്ഷപ്പെട്ട ചിലകുടെ ഫോണില്‍ നിരവധി മൃതദേഹങ്ങള്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞതായി കാണിക്കുന്ന രണ്ട് വീഡിയോകള്‍ ഉണ്ടായിരുന്നു. രണ്ട് മാസം മുമ്ബ് ഖനിത്തൊഴിലാളികളെ ബലം പ്രയോഗിച്ച് പുറത്താക്കാനും ഖനി അടച്ചുപൂട്ടാനും അധികാരികള്‍ ശ്രമിച്ചത് പൊലീസും ഖനിത്തൊഴിലാളികളും തമ്മിലുള്ള സംഘർഷത്തിന് വഴിയൊരുക്കിയിരുന്നു. ദക്ഷിണാഫ്രിക്കയുടെ ചില ഭാഗങ്ങളില്‍ അനധികൃത ഖനനം സാധാരണമാണ്.
അനധികൃത ഖനിത്തൊഴിലാളികള്‍ മാസങ്ങളായി ഭൂമിക്കടിയില്‍ താമസിക്കുന്നതായാണ് റിപ്പോർട്ട്. ഉപയോഗശൂന്യമായ ഒരു സ്വർണ്ണ ഖനിയിലെ ദാരുണമായ സാഹചര്യം കാണിക്കുന്ന അസ്വസ്ഥജനകമായ വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. രാജ്യത്തുടനീളം അനധികൃത ഖനനം ലക്ഷ്യമിട്ടുള്ള പോലീസ് ഓപ്പറേഷൻ കഴിഞ്ഞ വർഷം ആരംഭിച്ചതുമുതല്‍ ഇവർ ഇവിടെയാണെന്നാണ് റിപ്പോർട്ട്. സമാ സമാസ്” എന്നറിയപ്പെടുന്ന വിഭാഗമാണ് കുടുങ്ങിക്കിടക്കുന്നത്.
അനധികൃത ഖനിത്തൊഴിലാളികൾ കുറഞ്ഞത് 2 കിലോമീറ്റർ ഭൂമിക്കടിയിൽ ഉണ്ടെന്ന് കരുതപ്പെടുന്നത് . തിങ്കളാഴ്ച രക്ഷാദൗത്യം ആരംഭിച്ചതിനുശേഷം സ്റ്റിൽഫോണ്ടൈനിലെ ഷാഫ്റ്റിൽ നിന്ന് എൺപത്തിരണ്ട് പേർ ജീവനോടെ കണ്ടെത്താനായി ,അതേസമയം 36 മൃതദേഹങ്ങലും കണ്ടെടുത്തു. ഡസൻ കണക്കിന് മെലിഞ്ഞ ഖനിത്തൊഴിലാളികളെയാണ് രക്ഷപെടുത്തി ഒരു മെഡിക്കൽ ടെൻ്റിലേക്ക് കൊണ്ടുപോകുന്നു വിഡിയോകൾ പ്രചരിക്കുന്നുണ്ട് – മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച്, ഷൂസോ സോക്സോ ഇല്ലാതെ വളരെ ഭാരം കുറഞ്ഞതായി രീതിയിലാണ് ദൃശ്യങ്ങൾ .
ഖനിത്തൊഴിലാളികളെ രക്ഷിക്കണമെന്ന് അധികാരികളോട് അഭ്യർത്ഥിക്കുന്ന പ്ലക്കാർഡുകളുമായി ബന്ധുക്കളും സമുദായ അംഗങ്ങളും ഖനന സ്ഥലത്ത് പ്രതിഷേധിക്കുകയാണ്.
അനധികൃത ഖനിത്തൊഴിലാളികളുടെ ഭക്ഷണവും വെള്ളവും തടഞ്ഞുകൊണ്ട് സർക്കാർ കടുത്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് വിമർശിക്കപ്പെട്ടു. ഖനിയുടെ എക്സിറ്റുകളിൽ ഒന്നൊഴികെ മറ്റെല്ലാം അവർ അടച്ചു.
ഏറെ നാളായി മുടങ്ങിയ രക്ഷാപ്രവർത്തനം സുഗമമാക്കാൻ കഴിഞ്ഞയാഴ്ച കോടതി സർക്കാരിനോട് ഉത്തരവിട്ടിരുന്നു.