റഷ്യയില്‍ നിന്നുള്ള വെടിയേറ്റാണ് വിമാനം തകര്‍ന്നു വീണതെന്ന് അസര്ബൈജാന് പ്രസിഡൻ്റ്
റഷ്യയില്‍ നിന്നുള്ള വെടിയേറ്റാണ് അസര്ബൈജാൻ എയര്‍ലൈന്‍സ് വിമാനം കസഖ്സ്ഥാനില്‍ തകര്‍ന്നുവീണതെന്നും അവർ കുറ്റം സമ്മതിക്കണമെന്നും അസര്ബൈജാന് പ്രസിഡൻ്റ് ഇല്‍ഹാം അലിയേവ്.38 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൻ്റെ കാരണം മറച്ചുവയ്ക്കാന്‍ റഷ്യ ശ്രമിച്ചെന്നും അലിയേവ് പറഞ്ഞു.
കസഖ്സ്ഥാനില്‍ വിമാനം തകർന്നു വീണ സംഭവത്തില്‍ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ക്ഷമ ചോദിച്ചതിനു പിന്നാലെയാണ് അസർബൈജാൻ പ്രസിഡന്റിന്റെ പ്രതികരണം. ദാരുണ സംഭവമെന്നാണ് പുടിൻ സംഭവത്തെ വിശേഷിപ്പിച്ചത്. അസർബൈജാൻ പ്രസിഡന്റുമായി പുടിൻ ഫോണിൽ സംസാരിച്ചുവെന്ന് റഷ്യ വ്യക്തമാക്കി. റഷ്യൻ വ്യോമപ്രതിരോധ സംവിധാനമാണ് വിമാനം തകരാൻ കാരണമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യൻ പ്രസിഡന്റ് ക്ഷമാപണം നടത്തിയതെന്നത് ശ്രദ്ധേയാണ്. ക്ഷമാപണം നടത്തിയെങ്കിലും അപകടത്തിന് റഷ്യയാണ് ഉത്തരവാദിയെന്ന് പുടിൻ പറഞ്ഞിട്ടില്ല. റഷ്യയുടെ വ്യോമ മേഖലയിൽ അപകടം നടന്നതിനാലാണ് ക്ഷമ ചോദിച്ചതെന്നാണ് റഷ്യ വ്യക്തമാക്കുന്നത്.” യുക്രെയ്ൻ ഡ്രോണ്‍ ആക്രമണം തടയാൻ ഗ്രോസ്നിയില്‍ വ്യോമപ്രതിരോധ വിഭാഗം ശ്രമം നടത്തിയിരുന്നുവെന്ന് റഷ്യ ഔദ്യോഗിക വിശദീകരണത്തില്‍ പറഞ്ഞു. അതേസമയം അതുമൂലമാണോ വിമാനം തീപിടിക്കാൻ ഇടയാക്കിയതെന്നു വിശദീകരിച്ചിട്ടില്ല. ബാക്കുവില്‍നിന്നു ദക്ഷിണ റഷ്യയിലെ ഗ്രോസ്നിയിലേക്കു പുറപ്പെട്ട അസർബൈജാൻ എയർലൈൻസ് വിമാനമാണു കസഖ്സ്ഥാനിലെ അക്തൗവില്‍ തകർന്നുവീണത്. റഷ്യൻ വ്യോമസേന വിമാനം വെടിവച്ചിട്ടതാണെന്ന് ആരോപണം ഉയർന്നിരുന്നു.
കസഖ്സ്ഥാനില്‍ വിമാനം തകർന്നു വീണ സംഭവത്തില്‍ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ക്ഷമ ചോദിച്ചതിനു പിന്നാലെയാണ് അസർബൈജാൻ പ്രസിഡന്റിന്റെ പ്രതികരണം. ” വിമാനം റഷ്യ വെടിവച്ചിട്ടതാണെന്ന് പൂർണ വ്യക്തതയോടെ പറയാൻ കഴിയും. അത് മനപ്പൂർവം ചെയ്തതാണെന്ന് ഞങ്ങള്‍ പറയുന്നില്ല. പക്ഷേ അങ്ങനെ സംഭവിച്ചു . സംഭവത്തില്‍ മാപ്പു പറയുന്നതിനു പകരം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനാണ് റഷ്യ ശ്രമിച്ചതെന്നും കുറ്റം സമ്മതിച്ച് സൗഹൃദരാജ്യമായ അസർബൈജാനിലെ ജനങ്ങളോട് സത്യാവസ്ഥ അറിയിക്കണമെന്നും ഇല്‍ഹാം അലിയേവ് ആവശ്യപ്പെട്ടു.