ഇസ്രായേൽ സൈന്യത്തിൽ മുമ്പ് ഉണ്ടായിരുന്നു എന്ന വെളിപ്പെടുത്തൽ; ഇസ്രായേലി വംശജനെ സലൂണിൽ നിന്നും ഇറക്കിവിട്ട് ഉടമസ്ഥ

ഗാസയിൽ നടത്തിയ കൂട്ടക്കൊലയുടെ പേരിൽ ഇസ്രായേൽ പൗരന്മാർ അവഹേളനം നേരിടുന്നു എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ.
ഓസ്ട്രേലിയയിൽ മെൽബണിലുള്ള ഒരു ഹെയർ സലൂണിന്റെ ഉടമ തന്നെ “കുഞ്ഞുങ്ങളുടെ കൊലയാളി” എന്ന് വിളിച്ച് പുറത്താക്കിയതായി ഒരു ഇസ്രായേലി യുവാവ് പറയുന്നു. ഓസ്ട്രേലിയയിലെ ജൂത, ഇസ്രായേലി സമൂഹങ്ങൾ ഇത്തരത്തിൽ നിരവധി അധിക്ഷേപങ്ങളും നേരിടുന്നതായാണ് റിപ്പോർട്ടുകൾ.
ആ സലൂണിന്റെ ഉടമ ഇയാളുടെ ഉച്ചാരണം കേട്ട് ഇസ്രായേൽ പൗരനാണെന്നും മനസ്സിലാക്കിയെന്നും പിന്നീട്
ചീത്ത വിളിക്കാൻ തുടങ്ങിയെന്നുമാണ് ഇസ്രായേലി യുവാവ് പറയുന്നത്. ഒട്ടേറെ ജൂത-ഇസ്രായേൽ വംശജർ താമസിക്കുന്ന ബെന്റ്ലീയിലാണ് ഈ സലൂൺ സ്ഥിതി ചെയ്യുന്നത്.
ജൂതവംശത്തിൽ പെട്ട ഈ യുവാവിന്റെ മുടി മുറിക്കാനും സലൂൺ ഉടമ തയ്യാറായില്ല. ഇയാൾ പറയുന്നത് ആ സലൂണിന്റെ ഉടമ, ഹമാസിന്റെ വീഡിയോകൾ കണ്ടു കാര്യങ്ങൾ തെറ്റായ രീതിയിൽ മനസ്സിലാക്കിയെന്നും അതുകൊണ്ടാണ്, ഇസ്രായേൽകാരെ ചീത്ത വിളിക്കുന്നതെന്നുമാണ്.
എന്നാൽ മറുപടിയായിട്ട്, ഞങ്ങൾ എന്തിനാണ് കുഞ്ഞുങ്ങളെ കൊല്ലുന്നത് എന്ന് ഇയാൾ ചോദിച്ചു. ഹമാസ് അവരുടെ തടവിലുള്ള ഞങ്ങളുടെ ബന്ദികളെ വിട്ടയ്ക്കട്ടെ, അപ്പോള്‍ ഈ യുദ്ധം അവസാനിക്കും എന്നും സലൂണിന്റെ ഉടമയോട് പറഞ്ഞതായാണ് ഇസ്രായേൽ വംശജൻ വെളിപ്പെടുത്തിയത്.
ഇയാൾ നേരത്തെ ഇസ്രായേൽ സൈന്യത്തിൽ സേവനം അനുഷ്ടിച്ച ആൾ കൂടിയാണ്. ഈ കാര്യം കൂടെ ആയ സലൂണിൻറെ ഉടമയോട് പറഞ്ഞപ്പോൾ, അവിടെ നിന്നും ഇറങ്ങിപ്പോകാനാണ് അവർ പറഞ്ഞത്.
അതേ സമയം സംഭവത്തില്‍ പ്രതിഷേധിച്ച് കൊണ്ട്, ഇന്നലെ ആരോപണ വിധേയമായ ജൂനിപ്പര്‍ സലൂണിന് പുറത്ത് ഒരു ഇസ്രായേല്‍ അനുകൂല സംഘം പ്രകടനം നടത്തിയിരുന്നു. അപമാനിക്കപ്പെട്ട വ്യക്തി താന്‍ നിയമനടപടി സ്വീകരിക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വംശത്തിന്റെയും ദേശീയതയുടെയും പേരിൽ വിവേചനം കാണിക്കുന്നത് നിയമവിരുദ്ധമാണെന്ന് സ്കൈ ന്യൂസ് ഓസ്ട്രേലിയ അഭിപ്രായപ്പെട്ടു.
ആറു വർഷമായി ഓസ്ട്രേലിയയിൽ താമസിക്കുന്ന ആളാണ് ഈ ഇസ്രായേൽ വംശജൻ. പലപ്പോളും പലയിടങ്ങളിലും താൻ ഇവിടെ ജൂതവിരുദ്ധത കണ്ടിട്ടുണ്ട് എന്നും അയാള്‍ പറഞ്ഞു. സാധാരണയായി കാണുന്ന ഓസ്ട്രേലിയക്കാർക്ക് ഒരു പ്രശ്നവും ഇല്ലെന്നും, വളരെ സ്നേഹത്തോടെയാണ് അവർ പെരുമാറുന്നത് എന്നുമാണ് ഇയാൾ പറയുന്നത്. ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളും, ജൂതർക്ക് എതിരായ പരാമർശങ്ങളും ഒക്കെ മുസ്ലിം കുടിയേറ്റക്കാർ, അല്ലെങ്കിൽ തീവ്ര ഇടത് പക്ഷ അനുകൂലികൾ ആയിരിക്കാം ചെയ്യുന്നതെന്നുംഇസ്രായേൽ വംശജൻ പറയുന്നു.
ഇതൊക്കെ സാധാരണയായി പ്രതികരണങ്ങളാണ്. കുട്ടികളെ അടക്കം, നിരപരാധികളെ കൊന്നു തള്ളുന്നവർക്ക് നേരെ, ലോകത്ത് എല്ലായിടത്തും പ്രതിഷേധങ്ങൾ ഉണ്ടാകാറുണ്ട്. ഇപ്പോളും, വെടിനിർത്തലിന് ഇടയിലും ഭക്ഷണത്തിന് ക്യൂ നിൽക്കുന്നവരെ പോലും കൊല ചെയ്യുന്ന ഇസ്രയേലിനെതിരെ ജനരോഷം ഉയരുക എന്നത് സ്വാഭാവികമാണ്. അത്തരത്തിലെ പ്രതികരണമാണ് ഓസ്ട്രേലിയയിൽ ഇപ്പോൾ നടക്കുന്നതും.