യുഎസില്‍ 100 ബില്യന്‍ നിക്ഷേപത്തിനൊരുങ്ങി സോഫ്റ്റ്ബാങ്ക്
സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് സിഇഒ മസയോഷി സോണുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫ്ളോറിഡയില്‍ കൂടിക്കാഴ്ച നടത്തും. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ യുഎസ് പ്രോജക്ടുകളില്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ സോഫ്റ്റ് ബാങ്ക് തീരുമാനിച്ചതായി സൂചനയുണ്ട്. ഈ പശ്ചാത്തലത്തിലാണ് ട്രംപും മസയോഷി സോണും കൂടിക്കാഴ്ച നടത്തുന്നത്.
ജാപ്പനീസ് ടെക്നോളജി ഗ്രൂപ്പായ സോഫ്റ്റ്ബാങ്ക് വിവിധ കമ്പനികളില്‍ നിക്ഷേപിക്കുന്നതിന്റെ ഭാഗമായാണ് യുഎസിലും എത്തുന്നത്.
സെര്‍ച്ച് എഞ്ചിന് യാഹൂ, ചൈനീസ് റീട്ടെയിലര്‍ ആലിബാബ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ എന്‍വിഡിയ എന്നീ കമ്പനികളിലും സോഫ്റ്റ് ബാങ്ക് നിക്ഷേപിക്കും, 1 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഊര്‍ജ പദ്ധതികള്‍ക്കും മറ്റ് നിര്‍മാണങ്ങള്‍ക്കുമുള്ള ഫെഡറല്‍ പെര്‍മിറ്റുകള്‍ വേഗത്തിലാക്കുമെന്ന് ട്രംപ് അറിയിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം വരുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സില്‍ 1 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും എല്ലാ പാരിസ്ഥിതിക അനുമതികളും ഉള്‍പ്പെടെ എല്ലാ അംഗീകാരങ്ങളും അനുമതികളും ലഭിക്കുമെന്നും ട്രംപ് അറിയിച്ചിരുന്നു.