അല്‍ഖ്വയ്ദ നേതാവ് അയ്മന് അല്‍ സവാഹിരിയെ വധിച്ചതായി ജോബ് ബൈഡന്
ഭീകരസംഘടനയായ അല്‍ഖ്വയ്ദയുടെ തലവനായ അയ്മന് അല്‍ സവാഹിരിയെ(71) അഫ്ഗാനിസ്ഥാനില്‍ വെച്ച് വധിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന് അറിയിച്ചു. ഞാറാഴ്ച്ച അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ വെച്ച് നടന്ന ഡ്രോണ്‍ ആക്രമണത്തിലാണ് അയ്മന് അല്‍ സവാഹിരിയെ വധിച്ചതെന് ജോ ബൈഡന് വ്യക്തമാക്കി. തിങ്കളാഴ്ച്ച വൈകീട്ട് ഏഴു മണിക്ക് വെറ്റ് ഹൗസില്‍ വെച്ച് നടത്തിയ പ്രസ്താവനയിലാണ് ബൈഡന് ഈ കാര്യം അറിയിച്ചത്.
2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രെയ്ഡ് സെന്റര്‍ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും അയ്മന് അല്‍ സവാഹിരിയാണ്.
സവാഹിരിയെ വധിച്ചെന്ന ബൈഡന്റെ പ്രഖ്യാപനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തു. ‘യുഎസിലും സൗദിയിലും ആക്രമണങ്ങള്‍ നടത്തിയ ഭീകര നേതാക്കളില്‍ ഒരാളാണു സവാഹിരി. സൗദിക്കാരടക്കം ആയിരക്കണക്കിനു നിരപരാധികളായ മനുഷ്യരെ കൊലപ്പെടുത്തിയ ആക്രമണങ്ങളുടെ ആസൂത്രകന്‍ സവാഹിരിയായിരുന്നു’ സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
Content Highlights – Joe Biden announced that Ayman al-Zawahiri was killed in Afghanistan