അമേരിക്കയില്‍ പുതിയ സാരഥിക്കായുള്ള വിധിയെഴുത്ത് നാളെ; കമലയോ അതോ ട്രംപോ??? 
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ. ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായ കമലാ ഹാരിസും, റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥി ഡൊണാള്‍ഡ് ട്രംപും തമ്മിലാണ് മത്സരം.
യുഎസ് തെരഞ്ഞെടുപ്പില്‍ ഇലക്ടറല്‍ കോളേജ് വോട്ടിനാണ് ജനകീയവോട്ടിനെക്കാള്‍ പ്രധാന്യം. 538 അംഗ ഇലക്ടറല്‍ കോളേജില്‍ 270 ആണ് കേവല ഭൂരിപക്ഷം. ഇതുറപ്പാക്കാൻ നിർണായക സംസ്ഥാനങ്ങളില്‍ ശക്തമായ അവസാന ഘട്ട പ്രചാരണത്തിലാണ് ഇരുവരും.
ഒരു പാർട്ടിക്കും പരമ്ബരാഗത കോട്ടയല്ലാത്ത ഏഴു സംസ്ഥാനങ്ങളാണ് ഇത്തവണയും തെരഞ്ഞെടുപ്പില്‍ നിർണായകമാകുക. ഇതുവരെ ഏഴുകോടിയിലേറെ ആളുകളാണ് മുൻകൂർ വോട്ട് രേഖപ്പെടുത്തിയത്