തൃപ്പൂണിത്തുറ അപകടം; പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറസ്റ്റില്‍
തൃപ്പൂണിത്തുറ അപകടത്തില്‍ വീണ്ടും അറസ്റ്റ്. പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ വിനീത വര്‍ഗീസ് ആണ് അറസ്റ്റിലായത്. മനപൂര്‍വമല്ലാത്ത നരഹത്യക്ക് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. കേസില്‍ ഓവര്‍സിയറും കരാറുകാരനു നേരത്തേ അറസ്റ്റിലായിരുന്നു. ഇവരെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
സംഭവത്തില്‍ 5 പേര്‍ക്കെതിരെയാണ് പോലീസ് മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തത്. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ റെജീന ബീവി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പിയൂഷ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ വിനീത, ഓവര്‍സീയര്‍ സുമേഷ് എന്നിവരെ ഞായറാഴ്ച സസ്പെന്‍ഡ് ചെയ്തിരുന്നു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിര്‍ദേശം അനുസരിച്ചാണ് അന്വേഷണ വിധേയമായി ഇവരെ സസ്പെന്‍ഡ് ചെയ്തത്.
ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ഏരൂര്‍ വാലത്ത് വിഷ്ണു (28) ആണ് മരിച്ചത്. സുഹൃത്ത് ആദര്‍ശ് ചികിത്സയിലാണ്. മാര്‍ക്കറ്റ് റോഡില്‍ അന്ധകാരത്തോടിന് കുറുകെ നിര്‍മിക്കുന്ന പാലമാണ് അപകടത്തിന് ഇടയാക്കിയത്. നിര്‍മാണം പൂര്‍ത്തിയാകാത്ത പാലത്തിന്റെ രണ്ടു വശവും റോഡുമായി ബന്ധമില്ലാത്തതിനാല്‍ ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്. നിര്‍മാണം നടക്കുന്നതായും റോഡ് അടച്ചിരിക്കുന്നതായും മുന്നറിയിപ്പുകള്‍ ഇവിടെയില്ലാതിരുന്നതാണ് അപകടത്തിന് കാരണമായത്.
Content Highlights: Thrippunithura, Accident, Bridge, Arrest, PWD