അയല്‍വാസിയുടെ കുളിമുറിയില്‍ ഒളിക്യാമറ; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസ്
അയല്‍വീട്ടിലെ കുളിമുറിയില്‍ ഒളിക്യാമറ വെച്ചതിന് സിപിഎം പ്രാദേശിക നേതാവിനെതിരെ കേസെടുത്തു. സിപിഎം പാലക്കാട് കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ് കേസെടുത്തത്. വീട്ടമ്മയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.
രണ്ടു ദിവസം മുന്‍പാണ് സംഭവമുണ്ടായത്. കുളിമുറിയുടെ ജനലില്‍ ആളനക്കം കണ്ടപ്പോള്‍ വീട്ടമ്മ ബഹളമുണ്ടാക്കുകയായിരുന്നു. ഇതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടെ മൊബൈല്‍ ഫോണ്‍ നിലത്തു വീണതിനാലാണ് ആളെ തിരിച്ചറിഞ്ഞത്.
മൊബൈല്‍ അടക്കമാണ് പരാതി നല്‍കിയിരിക്കുന്നത്. പ്രതിയായ ഷാജഹാന് ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. ഫോണ്‍ പരിശോധനയ്ക്ക് അറിയിക്കുമെന്നും പോലീസ് വ്യക്തമാക്കി.
Content Highlights: Hidden Camera, CPM, Branch Saecretary, Police