കോഴിക്കോട് ഏഴു വയസുകാരന് ഷിഗെല്ല സ്ഥിരീകരണം
കോഴിക്കോട് മായനാടില് ഏഴു വയസുകാരന് ഷിഗെല്ല രോഗ ബാധ സ്ഥിരീകരിച്ചു. കുട്ടിക്ക് വയറിളക്കവും പനിയും അധികമായതിനാല്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച്ചയാണ് രോഗലക്ഷണങ്ങള്‍ അധികമായത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ഷിഗെല്ല സ്ഥിരീകരണം ഉണ്ടായതോടെ ആരോഗ്യ വകുപ്പ് പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. നിലവില്‍ മറ്റാര്‍ക്കും രോഗലക്ഷണങ്ങളില്ല. ജൂണ്‍ മാസം ആദ്യം മായനാട് ഭാഗത്ത് മൂന്ന് പേര്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചിരുന്നു.
ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന അണുബാധയാണ് ഷിഗെല്ല. ഒന്ന് മുതല്‍ മൂന്ന് ദിവസം വരെയാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാനെടുക്കുന്ന സമയം. പനി, വയറു വേദന, ഛര്‍ദി, വയറിളക്കം, വിശപ്പില്ലായ്മ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
Content Highlights – Kozhikode, Shigella confirmation for seven-year-old Boy