മലപ്പുറത്ത് എലിപ്പനി ആശങ്ക; സ്ഥിരീകരിച്ച കേസുകള് 116
Posted On August 15, 2026
0
139 Views
ജില്ലയില് എലിപ്പനി കേസുകള് ആശങ്കാജനകമായി ഉയരുന്നു. ഇതുവരെ 116 പേര്ക്കാണ് ജില്ലയില് എലിപ്പനി സ്ഥിരീകരിച്ചത്. ഈ മാസം മാത്രം രണ്ടുപേര് രോഗം ബാധിച്ച് മരിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എലിപ്പനി ലക്ഷണങ്ങളുമായി 40 പേര് ചികിത്സ തേടിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.
ഓഗസ്റ്റ് ആറിന് എടവത്തിരുത്തി സ്വദേശിയായ 57കാരിയും ഓഗസ്റ്റ് ഒമ്പതിന് മഞ്ചേരി സ്വദേശിയായ 45കാരനുമാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില് രോഗം റിപ്പോര്ട്ട് ചെയ്യുന്ന സാഹചര്യത്തില് ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
Trending Now
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു; പവന് 1,09,680 രൂപ
September 30, 2026













