തിരുവനന്തപുരത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത; കൊലപാതകമെന്ന് സംശയം
തിരുവനന്തപുരം പേരൂർക്കടയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. പേരൂർക്കടക്കടത്ത് വഴയില സ്വദേശി അജയ്കുമാറിന്റെ മൃതദേഹമാണ് മണ്ണാമൂലക്കടത്ത് പറമ്പിൽ കത്തിക്കരഞ്ഞ നലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടോ മൂന്നോ ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമികനിഗമനം. പുഴുവരിച്ച നിലയിലാണ് മൃതദേഹം കണ്ടത്തിയത്. കത്തിക്കാൻ ശ്രമിച്ചുവെങ്കിലും പാതി ഭാഗം കത്തിയിരുന്നില്ല. ഇവിടെയാണ് പുഴുവരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പൊലീസിനറെ പ്രാഥമിക നിഗമനം.
രാവിലെ പത്ത് മണിയോടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തിന്റെ ഉടമസ്ഥൻ പറമ്പ് വൃത്തിയാക്കാൻ എത്തയപ്പോഴാണ് പ്രദേശത്ത് നിന്ന് രൂക്ഷമായ ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പാതി കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്.
മൃതദേഹത്തിന് സമീപം പാതി കത്തിയ നിലയിൽ ഓല കണ്ടെത്തിയിരുന്നു. എന്നാൽ ഈ ഭാഗത്തൊന്നും തെങ്ങുകൾ ഇല്ല എന്നതാണ് സംശയം വർധിപ്പിക്കാൻ കാരണം.
മരിച്ച അജയ് കുമാർ പ്രാദേശിക രാഷ്ട്രീയ നേതാവണ്. സജീവ കോൺഗ്രസ് പ്രവർത്തകനായി ഇയാൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മടത്തുവിളാകം മണികണ്ഠേശ്വരം വാർഡുകളിൽ നിന്ന് മത്സരിച്ച് ജയിച്ചയാളാണ്. ഏതാനും ദിവസങ്ങളായി കുടുംബ പ്രശ്നത്തെ തുടർന്ന് ഇയാൾ ശ്രീകാര്യത്ത് മകളുടെ വീട്ടിലാണ് താമസം. നാല് ദിവസമായി അജയ് കുമാറിനെ കാണാനില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വിസ്റ്റ് നടത്തി.
Content Highlights : Dead Body Found Burned at Thiruvananthapuram