മോദി സംസ്ഥാനങ്ങളോട് പക്ഷപാതിത്വം കാണിച്ചിട്ടില്ല; കേരളത്തിന് ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങളോട് പക്ഷപാതിത്വം കാണിച്ചിട്ടില്ലെന്ന് കേന്ദ്ര സഹമന്ത്രി അശ്വിനി കുമാർ ചൗബെ (Ashwini Kumar Choubey) . കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങൾ കേരളം പറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവരുടെ ഉന്നമനത്തിനായി മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ജനകേന്ദ്രീകൃത ഭരണത്തിലേക്കുള്ള മാറ്റത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചത് മോദിയുടെ കാലത്താണെന്നും അശ്വിനി കുമാർ പറഞ്ഞു. കേരളത്തിൽ ബിജെപി വളരുകയാണ്. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് കേൾക്കുമ്പോൾ സങ്കടമുണ്ട്. നിരവധി ബിജെപി പ്രവർത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ആത്മാർത്ഥമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അശ്വിനി കുമാർ പറഞ്ഞു.
കേരളത്തിൽ ബിജെപി വളരുകയാണ്. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് കേൾക്കുമ്പോൾ സങ്കടമുണ്ട്. നിരവധി ബിജെപി പ്രവർത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ആത്മാർത്ഥമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കേരള സർക്കാരിനെ സഹായിക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചിട്ടുണ്ട്. കേരളം പുരോഗമിക്കുമ്പോൾ മാത്രമേ രാജ്യത്തിന് പുരോഗതിയുണ്ടാകൂ എന്നും അശ്വിനി കുമാർ.കേരള സർക്കാരിനെ സഹായിക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചിട്ടുണ്ട്. കേരളം പുരോഗമിക്കുമ്പോൾ മാത്രമേ രാജ്യത്തിന് പുരോഗതിയുണ്ടാകൂ എന്നും അശ്വിനി കുമാർ കൂട്ടിച്ചേർത്തു