തിരുവനന്തപുരത്ത് പതിനെട്ടുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു
തിരുവനന്തപുരത്ത് 18കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു. കല്ലറ പഴവിള സ്വദേശി സുമിയാണ് (18) കൊല്ലപ്പെട്ടത്. വെഞ്ഞാറമൂട് കീഴായിക്കോണം സ്വദേശി ഉണ്ണി (21) ആണ് സുമിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഇവര്‍ തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. സുമിക്ക മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ആരോപിച്ചാണ് ഉണ്ണി കൊല നടത്തിയതെന്നാണ് സൂചന.
ഇതേ പ്രശ്നത്തില്‍ മുന്‍പ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഞായറാഴ്ച രാവിലെ 9 മണിയോടെ സുമിയുടെ വീടിന് അടുത്തെത്തിയ ഉണ്ണി പെണ്‍കുട്ടിയെ വിളിച്ചു വരുത്തി. സുമി ഏറെ നേരമായിട്ടും മടങ്ങാതെ വന്നതോടെ അമ്മയും സഹോദരിയും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ സുമിയെ ബോധരഹിതയായി കണ്ടെത്തി. ഉണ്ണിയെ തൊട്ടടുത്ത് റബര്‍ മരത്തില്‍ തൂങ്ങിയ നിലയിലും കണ്ടെത്തി. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സുമിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഉണ്ണി റബറില്‍ കയറി തൂങ്ങിയതായിരിക്കാമെന്ന് പോലീസ് അറിയിച്ചു. സുമിയുടെ കൈമുട്ടില്‍ മുറിവുണ്ട്. വായില്‍ മണ്ണ് പറ്റിയതായും കണ്ടെത്തി. റബര്‍ തോട്ടത്തില്‍ പിടിവലി നടന്നതായാണ് ലക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്.
Content Highlights: Suicide, Murder, Sumi, Unni, Thiruvananthapuram