പോക്സോ കേസില്‍ ശിക്ഷ; പിന്നാലെ കോടതിക്കുള്ളില്‍ ആത്മഹത്യാശ്രമം, പ്രതി ഗുരുതരാവസ്ഥയില്‍
പോക്സോ കേസില്‍ ശിക്ഷ വിധിച്ചതിനു പിന്നാലെ കോടതി മുറിക്കുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ച് പ്രതി. ഇരിങ്ങാലക്കുട പോക്സോ കോടതിയിലാണ് സംഭവം. തളിക്കുളം മുറ്റിച്ചൂര്‍ ചെന്നങ്ങാട്ട് ഗണേശന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കേസില്‍ 48 വര്‍ഷത്തെ കഠിനതടവാണ് ഇയാള്‍ക്ക് വിധിച്ചത്.
വിധി കേട്ടതിനു പിന്നാലെ ഇയാള്‍ കൈവശമുണ്ടായിരുന്ന കീടനാശിനി എടുത്തു കഴിക്കുകയായിരുന്നു. 62 കാരനായ ഗണേശനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
2018ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി ഇയാളെ ശിക്ഷിച്ചത്. 48 വര്‍ഷത്തെ തടവാണ് വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിക്കാമെന്നതിനാല് 20 വര്‍ഷം ജയിലില്‍ കഴിഞ്ഞാല്‍ മതിയെന്നായിരുന്നു വിധി.
Content Highlights: POCSO, Court, Convict, Suicide Attempt