യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസ്; വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം
യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും സംവിധായകനുമായ വിജയ്ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിലും കര്‍ശന ഉപാധികളോടും കൂടിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റെ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്.
ജൂണ്‍ 27 മുതല്‍ അടുത്ത മാസം 3 വരെ ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍പാകെ ഹാജരാകണം. രാവിലെ ആറ് മണി മുതല്‍ ഒന്‍പത് മണിവരെ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാം. കേരഴം വിട്ട് പോകാന്‍ പാടില്ല. അതിജീവതയെയും കുടുംബത്തെയും സമൂഹമാധ്യമങ്ങള്‍ വഴി അപമാനിക്കരുത് എന്ന് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്.
കേസിലെ നടപടിക്രമങ്ങള്‍ രഹസ്യമായാണ് നടത്തിയത്. സര്‍ക്കാരിന് വേണ്ടി പ്രോസിക്യൂഷന് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഗ്രേഷ്യസ് കുര്യാക്കോസ്ഹാജരായി.
കോടതി നിര്‍ദേശം അനുസരിച്ച് അന്വേഷണവുമായി സഹകരിച്ചെന്നും ഇനി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചത്. സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കേസിന് കാരണമെന്നും വിജയ് ബാബു പറയുന്നു. അതേസമയം വിജയ് ബാബുവില്‍ നിന്ന് കടുത്ത പീഡനമാണ് നേരിടേണ്ടിവന്നതെന്നായിരുന്നു നടിയുടെ വാദം.
Content Highlights – Case of sexual harassment, Young Actress, Accused Vijay Babu Got Bail From High Court