എം പി ഓഫീസിലെ ആക്രമണം; ജനാധിപത്യത്തിന് നിരക്കാത്ത നടപടിയെന്ന് കാനം രാജേന്ദ്രന്
എസ് എഫ് ഐ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത സംഭവത്തില്‍ പ്രതികരിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് പാര്‍ട്ടി ഓഫീസുകള്‍ അടിച്ചുതകര്ത്തിട്ടല്ല. ജനാധിപത്യത്തിന് നിരക്കാത്ത നടപടിയാണ് ഉണ്ടായത്. ജനാധിപത്യ മര്യാദ ലംഘിക്കുന്ന പ്രതിഷേധങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും കാനം പറഞ്ഞു.
അതതു രാഷ്ട്രീയകക്ഷികളും അതതു പ്രസ്ഥാനങ്ങളും സ്വയം നിയന്ത്രണം വരുത്തണം. മറ്റാര്‍ക്കും ഉപദേശിച്ച് നന്നാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം പി എന്ന നിലയില്‍ രാഹുലിന് പരാജയങ്ങളുണ്ടാകും.
വോട്ടുചെയ്തപ്പോള്‍ ഓര്‍ക്കണം, ഒരു എം പി എന്ന നിലയില്‍ ഒരു ദേശീയ നേതാവിനെ വിജയിപ്പിച്ചാല്‍ സാധാരണ ആളിനെപ്പോലെ എപ്പോഴും അവിടെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. രാഹുല്‍ഗാന്ധിയുടെ ഇ ഡി കേസുമായി പ്രതിഷേധത്തെ കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും കാനം രാജേന്ദ്രന് വ്യക്തമാക്കി.
Content Highlights – Kanam Rajendran, Attack on MP’s office