അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ; പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി
എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യൂ വധക്കേസില്‍ രഹസ്യ വിചാരണയില്ല.രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി.പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതികൾ. ആകെ 16 പ്രതികളാണുള്ളത്.
ഇതേ ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി സെപ്റ്റംബറിൽ തള്ളിയിരുന്നു. കേസിന്റെ വിചാരണ ഒക്ടോബർ 15നാണ് ആരംഭിക്കുന്നത്. പ്രതിഭാഗത്തിന്റെ എല്ലാ വാദങ്ങളും തള്ളിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ കെ ബാലകൃഷ്ണൻ വിചാരണയ്ക്ക് ഉത്തരവിട്ടത്. 2018 ജൂലൈ രണ്ടിനാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്. സംഭവം നടന്ന് 100 മാസത്തിനു വർഷത്തിനുശേഷമാണ് വിചാരണ തുടങ്ങുന്നത്.













