നുപൂർ ശർമയെ പിന്തുണച്ച് സോഷ്യൽ മീഡയയിൽ പോസ്റ്റിട്ടയാളെ വെട്ടിക്കൊന്നു
പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമർശം നടത്തിയതിൽ പാർട്ടി നടപടിയെടുത്ത ഖിബിജെപി വക്താവ് നൂപുർ ശർമ്മയെ അനുകൂലിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന് ഉദയ്പൂരിലെ ഒരു തയ്യൽക്കാരനെ ചൊവ്വാഴ്ച രണ്ട് പേർ ചേർന്ന് വെട്ടിക്കൊന്നു. തുടർന്ന് തയ്യൽക്കാരനെ കൊലപ്പെടുത്തിയ അക്രമികൾ കൊലപാതകത്തിന് ഉപയോഗിച്ച ആയുധമടക്കം വെളിപ്പെടുത്തി വീഡിയോ പുറത്തുവിട്ട് രംഗത്തെത്തി. അക്രമികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സമാന രീതിയിൽ കൊലപ്പെടുത്തുമെന്നും വീഡിയോയിലൂടെ ഭീഷണി മുഴക്കിയിട്ടുണ്ട്.
ഉദയ്പൂരിൽ ചിലയിടങ്ങളിൽ കടകൾക്ക് തീയിട്ടതായും റിപ്പോർട്ടുണ്ട്. പ്രദേശത്ത് വലിയ സംഘർഷാവസ്ഥ നിലനിൽക്കുകന്നതിനാൽ സ്ഥലത്ത് 600 പൊലീസുകാരെ വിന്യസിച്ചു. ഉദയ്പൂർ മേഖലയിൽ സംഘർഷം ഒഴിവാക്കാനായി ഇൻ്റർനെറ്റിന് നിരോധനവും ഏർപ്പെടുത്തി. കൊലയാളികളെ തിരിച്ചറിഞ്ഞതായി രാജസ്ഥാൻ പൊലീസ് വ്യക്തമാക്കി.