വനിതാ ജയിലില്നിന്ന് എംഡിഎംഎ പിടികൂടി; രണ്ടു പേര്ക്കെതിരേ കേസ്
കണ്ണൂർ വനിതാ ജയിലില്നിന്നു മയക്കുമരുന്ന് പിടികൂടി. 0.30 ഗ്രാം എംഡിഎംഎയാണ് തടവുകാരില്നിന്നു കണ്ടെടുത്തത്. വടകര കൊട്ടകടവ് സ്വദേശി റോഷ്നി സാവിയോ എന്ന സാബിറ(34), തലശേരി ചാലില് സ്വദേശി പി. കെ. റുബൈദ (34) എന്നിവര്ക്കെതിരേ ടൗണ് പൊലിസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകുന്നേരം വനിതാ ജയില് സൂപ്രണ്ട് ഇന്ചാര്ജ് സ്മിത പറമ്പിന്റെ നേതൃത്വത്തില് നടന്ന പരിശോധനയിലാണ് ഗ്ലാസിനുള്ളില് ഒളിപ്പിച്ചനിലയില് എംഡിഎംഎ കണ്ടെടുത്തത്.
കഴിഞ്ഞദിവസം കൂട്ടുപുഴ ചെക്ക്പോസ്റ്റില് നിന്ന് 194 ഗ്രാം എംഡിഎംഎയുമായി രണ്ട് ഉളിക്കല് സ്വദേശികള് പിടിയിലായിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോള് ലഹരി കൈമാറിയത് റോഷ്നിയാണെന്ന് വെളിപ്പെടുത്തുകയും തുടര്ന്ന് തൃശൂരില്നിന്നു റോഷ്നി പിടിയിലാകുകയുമായിരുന്നു. വാടക വീട് കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തിയ റുബൈദ ന്യൂമാഹിയില്നിന്നാണ് പിടിയിലായത്.












