കാളീദേവിയെ അപമാനിച്ചെന്ന് ആരോപണം ; ലീന മണിമേഖലയ്ക്കെതിരെ പരാതി
സംവിധായക ലീന മണിമേഖലയുടെ പുതിയ ഡോക്യുമെന്ററി പോസ്റ്ററിൽ കാളിദേവിയെ അപമാനിച്ചെന്ന് പരാതി. ഇവരെ അറസ്റ്റ് ചെയ്യണം എന്നാണ് ആവശ്യം. പോസ്റ്ററിൽ കാളിദേവിയെ പോലെ അണിഞ്ഞൊരുങ്ങി പുകവലിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. എൽജിബിടി സമൂഹത്തിന്റെ ഫ്ലാഗും പശ്ചാത്തലത്തിൽ കാണാം.സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം മണിമേഖലയ്ക്കെതിരെ ഉയരുന്നത്.
കാളി എന്ന പോസ്റ്റിനെതിരെ ലീന മണിമേഖലയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ വിനീത് ജിന്ദാൾ ഡൽഹി പോലീസിന്റെ സൈബർ സെല്ലിൽ പരാതിയും നൽകി. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്ന ആഗാ ഖാൻ മ്യൂസിയം അധികൃതർക്കും കത്ത് നൽകിയിട്ടുണ്ട്. പ്രതിഷേധം ഉയരുന്നതിനു പിന്നാലെ സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഗോമഹാസഭയുടെ അധ്യക്ഷൻ ആഭ്യന്തരമന്ത്രാലയത്തിനും ഡൽഹി പോലീസിനും പരാതി നൽകി.
പ്രതിഷേധത്തിനെതിരെ ലീനയുടെ പ്രതികരണം ഇങ്ങനെയാണ്. ‘എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. ഒന്നിനെയും ഭയക്കാതെ സംസാരിക്കുന്നവർക്കൊപ്പം നിൽക്കാനാണ് ഇഷ്ടം. എന്റെ ജീവനാണ് വിലയെങ്കിൽ അത് നൽകാം’. ചിത്രം കണ്ടു കഴിഞ്ഞാൽ ‘അറസ്റ്റ് ലീന മണിമേഖല’ എന്ന ഹാഷ്ടാഗ് ഇടാതെ ‘ലവ് യു ലീന മണിമേഖല’ എന്ന ഹാഷ്ടാഗ് ഇടുമെന്നും സംവിധായിക കൂട്ടിച്ചേർത്തു. പോസ്റ്റ് ഇതിനോടകം ട്വിറ്ററിൽ ട്രെൻഡിങ് ആയി.
Content Highlight: Leena Manimekala,