നികുതി അടച്ചില്ല ഒരു ഇൻഡിഗോ ബസ്സിന് കൂടി നോട്ടീസ് നൽകി ആർ ടി ഒ
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഓടുന്ന ഇന്‍ഡിഗോ ബസ്സിന് മലപ്പുറം ആര് ടി ഒയുടെ നോട്ടീസ്. നികുതി അടയ്ക്കാത്തതിലാണ് നടപടി. 37,000 രൂപ പിഴ ചുമത്തിയതായി മലപ്പുറം ആര് ടി ഒ അറിയിച്ചു.
വിമാനത്താവളത്തില്‍ ഓടുന്ന മറ്റൊരു ഇന്‍ഡിഗോ ബസ്സിനും കൂടി നോട്ടീസ് നല്‍കിയിട്ടുണ്ട്. നികുതി അടയ്ക്കാനാണ് കൊണ്ടോട്ടി ജോയിന്റ് ആര്.ടി.ഒ നോട്ടീസ് നല്‍കിയത്.
വിമാനത്താവളത്തില്‍ ഓടുന്ന പല വണ്ടികളും കൃത്യമായ നികുതി അടക്കുന്നില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പരിശോധന. വിമാനത്താവളങ്ങളില്‍ ഓടുന്ന എല്ലാ വണ്ടികളും പരിശോധിക്കും. വണ്ടി നമ്പര്‍ വഴിയാണ് പരിശോധന. ആദ്യ ഘട്ടത്തില്‍ നോട്ടീസ് അയക്കുകയാണ് ചെയ്യുന്നത്. പിഴയടച്ചില്ലെങ്കില്‍ വണ്ടി പിടിച്ചെടുക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചത്.
Content Highlights: Indigo bus get notice from RTO failed pay tax